News - 2025

വീണ്ടും യുഎസ് പ്രോലൈഫ് എഫക്ട്: ഭ്രൂണഹത്യ നിയന്ത്രണം വ്യാപിപ്പിക്കുവാന്‍ പദ്ധതി

സ്വന്തം ലേഖകന്‍ 28-03-2019 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: സര്‍ക്കാര്‍ തലത്തില്‍ ഭ്രൂണഹത്യക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുന്നത് വ്യാപിപ്പിക്കുമെന്നു അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഉറപ്പ്. ഭ്രൂണഹത്യക്ക് സഹായം ചെയ്തു നൽകുന്ന സർക്കാരേതര സംഘടനകൾക്ക് അമേരിക്കയുടെ സാമ്പത്തിക സഹായത്തിൽ നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് മുൻപ്രസിഡന്റ് ആയിരുന്ന റൊണാൾഡ് റീഗന്റെ ഭരണകാലഘട്ടത്തിൽ കൊണ്ടുവന്ന ഭ്രൂണഹത്യ നിയന്ത്രണ മെക്സിക്കൻ സിറ്റി പോളിസിയുടെ നിർവചനം വിപുലീകരിക്കുമെന്നും മൈക്ക് പോംപിയോ പറഞ്ഞു.

പുതിയ നയം നടപ്പാക്കുന്നതിലൂടെ വിദേശത്ത് അമേരിക്കൻ പണമുപയോഗിച്ച് ഭ്രൂണഹത്യ നടത്തുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനും സർക്കാർ ഇതര സംഘടനകളുടെ മേൽ വലിയ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കും. സർക്കാരും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ലോകമെമ്പാടും ജീവന്റെ പവിത്രത സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും ഭ്രൂണഹത്യക്കായി അമേരിക്കൻ പണം ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ ജനതയ്ക്ക് തന്റെ വാക്കുകളെ വിശ്വസിക്കാമെന്നും മൈക്ക് പോംപിയോ കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ ഭ്രൂണഹത്യക്കായി വിദേശ സംഘടനകൾക്ക് പണം നൽകുന്ന സര്‍ക്കാരേതേര സംഘടനകൾക്ക് അമേരിക്ക ഇനി പണം നൽകില്ല. ഇപ്രകാരം സർക്കാരിതര സംഘടനകൾ കാലാകാലങ്ങളായി പണം നൽകിയതിനെ പിൻവാതിലിലൂടെ പണം നൽകുന്ന സമ്പ്രദായം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കൻ പണം വിദേശത്ത് ഭ്രൂണഹത്യക്ക് അനുകൂലമായോ, പ്രതികൂലമായോ ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവന്ന സിൽജാണ്ടർ ഭരണഘടനാഭേദഗതി പൂർണമായി നടപ്പിൽ വരുത്തുമെന്നും പോംപിയോ ഉറപ്പുനൽകി.

ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് എന്ന വാഷിംഗ്ടൺ ആസ്ഥാനമായ സംഘടന ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നതിനു മറുപടിയെന്നോണമാണ് മൈക്ക് പോംപിയോ അമേരിക്കൻ സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. സംഘടനയ്ക്ക് അമേരിക്ക നൽകി വരുന്ന സാമ്പത്തിക സഹായത്തിൽ ഇനി വലിയ കുറവുണ്ടാകുമെന്ന്‍ വ്യക്തമായിരിക്കുകയാണ്.

More Archives >>

Page 1 of 431