News - 2025
ജനപ്രതിനിധി സഭയിൽ 13 തവണ യേശു നാമം ഉയര്‍ത്തി അമേരിക്കന്‍ പ്രതിനിധി
സ്വന്തം ലേഖകന്‍ 30-03-2019 - Saturday
പെൻസിൽവാനിയ: യുഎസ് സംസ്ഥാനമായ പെൻസിൽവാനിയയിലെ ജനപ്രതിനിധി സഭയിൽ 13 തവണ യേശു നാമം ഉയര്‍ത്തി അമേരിക്കന്‍ പ്രതിനിധിയുടെ പ്രാര്‍ത്ഥന. പെൻസിൽവാനിയയിലെ ആദ്യത്തെ മുസ്ലിം വനിത ജനപ്രതിനിധി സഭാംഗമായി കഴിഞ്ഞ ദിവസം മോവിത ജോൺസൺ ഹാരൽ ചുമതലയേൽക്കുന്നതിന് തൊട്ടു മുന്‍പാണ് സഭയിലെ മറ്റൊരു അംഗമായ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധി സ്റ്റെഫാനി ബോറോവികസ് 13 തവണ യേശുവിന്റെ നാമം ഉച്ചരിച്ചു പ്രാര്‍ത്ഥിച്ചത്. ക്രിസ്തീയ നേതാക്കളില്‍ നിന്ന്‍ രാജ്യം തെന്നി മാറുന്നതില്‍ മനംനൊന്താണ് യേശുവേ ക്ഷമിക്കേണമേ എന്ന വാക്കില്‍ കേന്ദ്രീകരിച്ചു സ്റ്റെഫാനി ബോറോവികസ് പ്രാര്‍ത്ഥന നടത്തിയത്.
"ദൈവമേ ക്ഷമിക്കണമേ, ഞങ്ങളുടെ രാജ്യം നിന്നെ മറന്നു, ഞങ്ങളോട് നീ ക്ഷമിക്കണമേ യേശുവേ" എന്ന വാക്കുകളോടെയായിരിന്നു സ്റ്റെഫാനി ബോറോവികസിന്റെ പ്രാര്‍ത്ഥന. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു വേണ്ടിയും ജനപ്രതിനിധി സഭയിൽ വെച്ച് അവര്‍ പ്രാർത്ഥിച്ചു. അതേസമയം യേശു നാമത്തിൽ പ്രാർത്ഥന നടത്തിയത് ഇസ്ലാമോഫോബിയയാണെന്ന വിചിത്രവാദവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ ജനപ്രതിനിധി കൂടിയായ മോവിത രംഗത്ത് വന്നു. താൻ എല്ലാ ദിവസവും ഇപ്രകാരമാണ് പ്രാർത്ഥിക്കുന്നതെന്നും, പ്രാർത്ഥന നടത്തിയതിന് താൻ മാപ്പ് പറയുകയില്ലായെന്നും സ്റ്റെഫാനി ബോറോവികസ് വ്യക്തമാക്കി.
