News - 2025
ജീവന്‍ ഇല്ലാതാക്കുന്നതുകൊണ്ട് എന്ത് പരിഹാരം? ഗര്‍ഭഛിദ്രത്തിനെതിരെ പാപ്പ
സ്വന്തം ലേഖകന്‍ 03-04-2019 - Wednesday
വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രമെന്ന മാരക തിന്മക്കെതിരെ വീണ്ടു ശബ്ദമുയര്‍ത്തി ഫ്രാന്‍സിസ് പാപ്പ. മനുഷ്യജീവനെ ഇല്ലാതാക്കുന്നതുകൊണ്ട് എന്ത് പ്രശ്‌നപരിഹാരമാണ് ഉണ്ടാകുന്നതെന്ന്‍ പാപ്പ സ്പാനിഷ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. കടുത്ത നിരാശയിലായിരിക്കുന്ന അവസരങ്ങളിലും അബോര്‍ഷന്‍ ഒന്നിനും ഒരു പരിഹാരം ആകുന്നില്ലായെന്നു പാപ്പ പറഞ്ഞു. ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ ഗര്‍ഭിണികളാകുന്ന സാഹചര്യത്തില്‍ അതിനെ അബോര്‍ഷനു വഴിയൊരുക്കുന്നതും തെറ്റാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ ഗര്‍ഭിണികളാകുന്ന സാഹചര്യത്തില്‍ അബോര്‍ഷന്‍ നിയമാനുസൃതമാക്കിയ പല രാജ്യങ്ങളുമുണ്ട്. അത് അവരനുഭവിക്കുന്ന നിരാശയില്‍ നിന്ന് രക്ഷപെടുത്താനുള്ള മാര്‍ഗ്ഗമാണെന്നുള്ള ഒരു തെറ്റിദ്ധാരണയാണ് പരത്തുന്നത്. എന്നാല്‍ അങ്ങനെയല്ല. അബോര്‍ഷന്‍ ഒന്നിനും ഒരു പരിഹാരം ആകുന്നില്ല. മനുഷ്യജീവനെ ഇല്ലാതാക്കുന്നതുകൊണ്ട് എന്ത് പ്രശ്‌നപരിഹാരമാണ് ഉണ്ടാകുന്നത്?
സ്ത്രീകളുടെ ഗര്‍ഭകാലാവസ്ഥകളെ തെരുവിലേയ്ക്ക് കൊണ്ടുവരുന്നതിനു പകരം അതിനെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുവാനും അവര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ചെയ്തുകൊടുക്കുവാനും കഴിഞ്ഞകാലങ്ങളില്‍ നമുക്ക് കഴിഞ്ഞതിനെയോര്‍ത്ത് നന്ദി പറയുവാന്‍ ശ്രമിക്കണമെന്നും പാപ്പ പറഞ്ഞു. ഗര്‍ഭഛിദ്രത്തിനെതിരെ നിരവധി തവണ പാപ്പ തുറന്ന പ്രസ്താവന നടത്തിയിരിന്നു.
