News - 2024

പാപ്പയുടെ കാല്‍ കഴുകല്‍ ശുശ്രൂഷ ഇത്തവണയും ജയിലില്‍

സ്വന്തം ലേഖകന്‍ 05-04-2019 - Friday

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ പെസഹാവ്യാഴാഴ്ച തിരുക്കർമങ്ങൾ മുന്‍ വര്‍ഷത്തേതിന് സമാനമായി ഇത്തവണയും ജയിലില്‍ നടക്കും. റോമിന്റെ കിഴക്കൻ പ്രദേശത്തുനിന്ന് 36 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ‘വെള്ളേട്രികറക്ഷണൽ ഫെസിലിറ്റി’യിലെ തടവുകാരുടെ പാദങ്ങളാണ് ഏപ്രിൽ 18ന് പാപ്പ കഴുകുക. തിരുക്കർമങ്ങള്‍ക്കു ശേഷം തടവുകാർ, ജയിൽ സ്റ്റാഫ്, പോലീസ്, പ്രാദേശിക ഭരണകൂട അധികാരികൾ എന്നിവരുമായി കൂടിക്കാഴ്ചയും ക്രമീകരിച്ചിട്ടുണ്ട്.

2013 ലെ പെസഹാ വ്യാഴത്തോടനുബന്ധിച്ച ശുശ്രൂഷയിൽ റോമാ കാസൽ ഡെൽ മാർമോ ജയിലില്‍ സ്ത്രീകളും മുസ്ളിമുകളും അടങ്ങുന്ന തടവുകാരുടെ പാദങ്ങളാണ് മാർപാപ്പ കഴുകിയത്. 2014 ൽ മാർപാപ്പ റോമിലെ അംഗ പരിമിതർക്കായുള്ള ഡോൻ ഗണോച്ചി സെന്റർ നിവാസികളുടേയും, 2015-ൽ റെബിബ ജയിലിലെ തടവുകാരുടേയും 2016-ല്‍ ഹൈന്ദവ, മുസ്ളിം, ഓർത്തഡോക്സ് വിഭാഗത്തിലുള്ള അഭയാർത്ഥികളുടെയും 2017-ല്‍ പാലിയാനോ ജയിലിലെ അന്തേവാസികളുടെയുമാണ് കാല്‍കഴുകിയത്. കഴിഞ്ഞ വര്‍ഷം റോമിലെ റെജീന കൊയിലി ജയിലാണ് പെസഹാശുശ്രൂഷയ്ക്കായി പാപ്പതിരഞ്ഞെടുത്തത്.


Related Articles »