News - 2025
എട്ടുപേരുടെ വീരോചിത പുണ്യങ്ങള്‍ക്കു അംഗീകാരം
സ്വന്തം ലേഖകന്‍ 10-04-2019 - Wednesday
വത്തിക്കാന്‍ സിറ്റി: ദൈവദാസരായ എട്ടു പേരുടെ പ്രാർത്ഥനാ മദ്ധ്യസ്ഥതയിലൂടെ നടന്ന അത്ഭുതങ്ങളെ കൂടി ഫ്രാൻസിസ് പാപ്പ അംഗീകരിച്ചു. എട്ടു പേരിൽ മൂന്ന് ഇടവക വൈദികരും, ഒരു സന്യാസ വൈദികനും വൃതവാഗ്ദാനം ചെയ്ത സഹോദരനും ഒരു സന്യാസിനിയും രണ്ടു അല്‍മായരും ഉൾപ്പെടുന്നു. ഏപ്രില്‍ ആറിന് വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘ മേധാവി കർദ്ദിനാൾ ആഞ്ചലോ ബെച്ചുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാപ്പ ഇതിന് അംഗീകാരം നല്‍കിയത്.
ബ്രസീലിൽ ജനിച്ച് രൂപതാ വൈദികനായി സേവനമനുഷ്ഠിച്ച ദൈവദാസൻ ധോണിസെറ്റി താവരെസ് ദെ ലീമ, വിശുദ്ധ ഫ്രാൻസിസ് സാലസിന്‍റെ പുത്രികൾ എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകനും, രൂപതാ വൈദികനും ഇറ്റലിയിലെ കാസ്റ്റെൽ ബോളോഞേസയില്‍ ജനിച്ച ദൈവദാസന്‍ കാര്‍ലോ കാവിനാ, ഇറ്റലി സ്വദേശിയും ഓർഡർ ഓഫ് ഫ്രാൻസിസ്ക്കൻ മൈനർ കപ്പൂച്ചിൻ സഭയിൽ വൃതവാഗ്ദാനം ചെയ്ത ഫാ. റഫായേലേ, ഇറ്റലി സ്വദേശിയും ഓർഡർ ഓഫ് ഫ്രാൻസിസ്ക്കൻ മൈനർ കപ്പൂച്ചിൻ സഭയിൽ വൃതവാഗ്ദാനം ചെയ്ത ഫാ. ഡാമിയന്‍, ഫ്രാൻസ് സ്വദേശിയും ബ്രദേഴ്സ് ഓഫ് ക്രിസ്റ്റ്യന്‍ സ്കൂള്‍സ് സമൂഹത്തിൽ വൃതവാഗ്ദാനം ചെയ്ത ദൈവദാസൻ ബ്രദർ വിത്തോരിനോ നിംഫാസ് അര്‍നൗദ് പാജേസ്, ക്ലാരായുടെ ദരിദ്ര സഹോദരികൾ എന്ന സന്ന്യാസിനി സഭാംഗവും ഇറ്റലി സ്വദേശിയും ദൈവദാസിയുമായ സി. കോൺസോലാത്താ ബെത്രോനെ എന്നിവരുടെ വീരോചിത പുണ്യങ്ങളാണ് ഫ്രാൻസിസ് പാപ്പ അംഗീകരിച്ചത്.
