News - 2024

ഈസ്റ്ററിന് ഹോങ്കോങ്ങില്‍ 2800 പേര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കും

സ്വന്തം ലേഖകന്‍ 10-04-2019 - Wednesday

ഹോങ്കോങ്ങ് സിറ്റി: ഹോങ്കോങ്ങില്‍ ഈസ്റ്ററിനോട് അനുബന്ധിച്ച് മൂവായിരത്തോളം പേര്‍ ക്രൈസ്തവ വിശ്വാസത്തെ പുല്‍കും. ഷെക് കിപ് മയിലെ ഫ്രാന്‍സിസ് അസീസിയുടെ നാമത്തിലുള്ള ദേവാലയത്തില്‍ മാത്രം കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളിലായി ആയിരത്തിഎഴുന്നൂറോളം പേരാണ് ജ്ഞാനസ്നാനത്തിലൂടെ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റ് ദേവാലയങ്ങളിലും ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്.

2800 പേര്‍ ഉയിര്‍പ്പ് തിരുനാളിനോട് അനുബന്ധിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിക്കുമെന്നാണ് ഹോങ്കോങ്ങ് രൂപത വ്യക്തമാക്കിയിരിക്കുന്നത്. തിരുസഭയിലേക്ക് പതിവിലേറെ പേര്‍ കടന്നു വരുന്നത് സഭയെ സജീവമാക്കുമെന്നും പ്രാദേശിക സഭകളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇത്രയധികം ആളുകള്‍ മാമ്മോദീസ സ്വീകരിച്ച് കത്തോലിയ്ക്കാ സഭയിലേക്കു വരുന്നതെന്നും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്‍സിന്റെ റീജണല്‍ സുപ്പീരിയര്‍ ഫാ. ജിയോര്‍ജിയോ പാസിനി പറഞ്ഞു. ജ്ഞാനസ്നാനത്തിന് ഒരുങ്ങുന്നവരില്‍ ഭൂരിഭാഗവും കൗമാരക്കാരാണെന്നത് ശ്രദ്ധേയമാണ്.


Related Articles »