News - 2025
കത്തോലിക്ക വിശ്വാസത്തിന്റെ പ്രാധാന്യത്തെ പറ്റി വിവരിച്ച് ഫുട്ബോൾ ടീം പരിശീലകൻ
സ്വന്തം ലേഖകന്‍ 10-04-2019 - Wednesday
ന്യൂയോര്‍ക്ക്: യുവാക്കളോട് കത്തോലിക്ക വിശ്വാസത്തിന്റെ പ്രാധാന്യത്തെ പറ്റി വിവരിച്ച് അമേരിക്കയിലെ ന്യൂയോർക്ക് ആസ്ഥാനമായുള്ള പ്രഫഷണൽ ഫുട്ബോൾ ടീമായ ന്യൂയോർക്ക് ജയന്‍റ്സിന്റെ പരിശീലകനായ പാറ്റ് ഷുർമുർ. മെറ്റുച്ചൻ രൂപതയിൽ യുവാക്കളുടെ നോമ്പുകാല കൂട്ടായ്മയിലാണ് വിശ്വാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി അടിയുറച്ച കത്തോലിക്കാ വിശ്വാസിയായ അദ്ദേഹം തന്റെ ചിന്തകൾ പങ്കുവച്ചത്. നോമ്പുകാലം കൂടുതലായി ചിന്തിക്കാനും, പ്രാർത്ഥിക്കാനുമായിട്ടാണ് താൻ മാറ്റിവയ്ക്കുന്നതെന്ന് ഷുർമുർ തുറന്നു പറഞ്ഞു. റോഡിൽ ആണെങ്കിൽ പോലും, വായിക്കാനും പ്രാർത്ഥിക്കാനുമായുള്ള സമയം കണ്ടെത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരക്കേറിയ ഒരു ജീവിതമാണ് നയിക്കുന്നതെങ്കിലും താൻ ദൈവത്തിന് നന്ദി പറയാറുണ്ട്. ഇത് തന്നെ അവിടെ കൂടിയിരിക്കുന്ന ചെറുപ്പക്കാർ ചെയ്യണം. കർത്താവിന്റെ നല്ലൊരു ശിഷ്യനും സുഹൃത്തും ആകാൻ ഷുർമുർ ഒരുപാട് പരിശ്രമിച്ചിട്ടുണ്ട് എന്നും ദൈവവുമായിട്ടുള്ള ബന്ധമാണ് അദ്ദേഹത്തെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുമ്പോട്ടുനയിക്കുന്നതെന്നും കൂട്ടായ്മയിൽ സംസാരിച്ച മെറ്റുച്ചൻ രൂപതാ ബിഷപ്പ് ജെയിംസ് എഫ് ചെച്ചിയോ പറഞ്ഞു. നാലു മക്കളുള്ള ഷുർമുർ തന്റെ വിശ്വാസം കുട്ടികൾക്കും പകർന്നു കൊടുക്കുന്നതിൽ ഏറെ ശ്രദ്ധ നല്‍കുന്ന ഒരാള്‍ കൂടിയാണ്.