Youth Zone - 2024

വേശ്യാവൃത്തിക്കെതിരെ ഭീമന്‍ ഹര്‍ജിയുമായി നെതര്‍ലന്‍ഡ്‌സിലെ കത്തോലിക്ക യുവത്വം

സ്വന്തം ലേഖകന്‍ 11-04-2019 - Thursday

ആംസ്റ്റര്‍ഡാം: യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍ഡ്‌സില്‍ വേശ്യാവൃത്തി നിയമപരമല്ലാതാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള മുന്നേറ്റത്തിന് പൂര്‍ണ്ണപിന്തുണയുമായി കത്തോലിക്ക യുവത്വം. “ഐ ആം പ്രൈസ്ലെസ്” (ഞാന്‍ അമൂല്യനാണ്) പ്രചാരണ പരിപാടിക്കാണ് കത്തോലിക്ക വിശ്വാസികള്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചത്. ലൈംഗീക തൊഴിലിനെതിരെയുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് 42000 പേരുടെ ഭീമഹര്‍ജിയില്‍ ആയിരകണക്കിന് കത്തോലിക്ക യുവതീ യുവാക്കളാണ് ഒപ്പിട്ടിരിക്കുന്നത്.

ഡച്ച് പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ചര്‍ച്ചക്ക് ഈ ഭീമഹര്‍ജി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്വീഡനിലും, നോര്‍വ്വേയിലും, ഫ്രാന്‍സിലും ഉള്ളത് പോലെ പണത്തിനു വേണ്ടിയുള്ള ലൈംഗീകവൃത്തി കുറ്റകരമാക്കുന്ന നിയമങ്ങള്‍ നെതര്‍ലന്‍ഡ്‌സിലും കൊണ്ടുവരിക എന്നതാണ് പ്രചാരണപരിപാടിയുടെ മുഖ്യ ലക്ഷ്യം. സ്ത്രീകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുവാനും, അവരുടെ അന്തസ്സ് സംരക്ഷിക്കുവാനും ഇതാവശ്യമാണെന്നു മുന്നേറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒന്നടങ്കം പറയുന്നു.

നെതര്‍ലന്‍ഡിലെ ഇപ്പോഴത്തെ നിയമമനുസരിച്ച് പരസ്പര സമ്മതപ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക് വ്യഭിചാരത്തിന് യാതൊരു വിലക്കുമില്ല. എക്സ്പോസ് മൂവ്മെന്റ് എന്ന പ്രസ്ഥാനമാണ് ‘ഐ ആം പ്രൈസ്ലെസ്’ പ്രചാരണപരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. ക്രൈസ്തവരെയും സ്ത്രീപക്ഷവാദികളേയും ഈ പ്രചാരണത്തിന്റെ ഭാഗമാക്കുമെന്നു സംഘടന വ്യക്തമാക്കി. പ്രചാരണ പരിപാടിയില്‍ ക്രിസ്ത്യന്‍ യുവത്വം പങ്കെടുക്കുന്നതില്‍ അഭിനന്ദനവുമായി ക്രിസ്റ്റ്യന്‍, ആക്ഷന്‍, റിസര്‍ച്ചിലെ ഹ്യൂമന്‍ ട്രാഫിക്കിംഗ് സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രമുഖനായ ലൂയിസ് ഗ്ലെയിച്ച് രംഗത്തെത്തിയിരുന്നു.

More Archives >>

Page 1 of 4