News

വന്‍ അഗ്‌നിബാധ: കണ്ണീരായി നോട്രഡാം കത്തീഡ്രല്‍

സ്വന്തം ലേഖകന്‍ 16-04-2019 - Tuesday

പാരീസ്: 850 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഫ്രാൻസിലെ പുരാതന ദേവാലയമായ നോ​ട്ര​ഡാം ക​ത്തീ​ഡ്ര​ലി​ല്‍ വന്‍ അഗ്നിബാധ. പു​ന​ർ​നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഫ്രാന്‍സിനെ കണ്ണീരിലാഴ്ത്തിയുള്ള അഗ്നിബാധ ഉണ്ടാ​യത്. അതേസമയം തീപിടിത്തം ആസൂത്രിതമാണെന്നും അഭ്യൂഹങ്ങളുണ്ട്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്.

400ൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു തീയണച്ചത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നി​രു​ന്ന ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി മാ​റ്റിവച്ചു. അഗ്നിബാധയെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തുവി​ട്ടി​ട്ടി​ല്ലായെങ്കിലും തീപ്പിടിത്തം ആസൂത്രിതമാണെന്ന ആരോപണം ശക്തമാണ്. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ഫ്രാ​ൻ​സി​ൽ നി​ര​വ​ധി പ​ള്ളി​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ന്നിട്ടുണ്ട്. ഇ​പ്പോ​ഴ​ത്തെ സം​ഭ​വം ഇ​തു​മാ​യി ബന്ധമുള്ളതായേക്കുമെന്നാണ് നിരവധി പേര്‍ പ്രതികരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ സ്ഥിരീകരണമില്ല.

ഇതിനിടെ ദേവാലയം പുനർനിർമിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. ഏതാണ്ട് 200 വർഷം നീണ്ട പണികൾക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തുറന്ന ദേവാലയം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിരിന്നു. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകൾ ഫ്രാൻസിന്റെ പ്രതീകമായി നിന്ന ആരാധനാലയം കൂടിയായിരിന്നു നോ​ട്ര​ഡാം ക​ത്തീ​ഡ്ര​ല്‍ ദേവാലയം.

Posted by Pravachaka Sabdam on 

Related Articles »