News - 2025
ജപമാലയും പ്രാര്‍ത്ഥനയുമായി കത്തീഡ്രലിന് സമീപം തമ്പടിച്ച് ഫ്രഞ്ച് ജനത
സ്വന്തം ലേഖകന്‍ 16-04-2019 - Tuesday
പാരീസ്: ഒരു വശത്ത് തങ്ങളുടെ പ്രിയപ്പെട്ട ആരാധനാലയം കത്തി നശിക്കുമ്പോള്‍ മറുവശത്തു നോക്കിനില്‍ക്കുകയല്ല ഫ്രഞ്ച് ജനത ചെയ്തത്. മരിയന്‍ ഗീതങ്ങളും പ്രാര്‍ത്ഥനയുമായി ദേവാലയ പരിസരത്ത് പ്രാര്‍ത്ഥനയിലായിരിന്നു നല്ലൊരു ഭാഗം ജനങ്ങളും. 850 വർഷത്തിലേറെ പഴക്കമുള്ള ഫ്രാൻസിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രല്‍ അതിവേഗം കത്തി നശിച്ചുകൊണ്ടിരിക്കുമ്പോഴായിരിന്നു വിശ്വാസത്തിന്റെ പരിച ധരിച്ചു ഫ്രാന്‍സിലെ ജനത പ്രാര്‍ത്ഥനയില്‍ വ്യാപൃതരായത്.
ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വഴിയോരത്ത് മുട്ടിന്‍മേല്‍ നിന്നാണ് ഫ്രഞ്ച് ജനത പ്രാര്‍ത്ഥന ഉയര്‍ത്തിയതെന്നതും ശ്രദ്ധേയമാണ്. അതേസമയം അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും ഏതൊക്കെ ഭാഗം കത്തിനശിച്ചുവെന്ന് തിട്ടപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
Posted by Pravachaka Sabdam on