News - 2025
അഗ്നിയെ അതിജീവിച്ച് നോട്രഡാമിലെ അള്‍ത്താരയും കുരിശും
സ്വന്തം ലേഖകന്‍ 16-04-2019 - Tuesday
പാരീസ്, ഫ്രാന്‍സ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിന്റെ മുഖമായ നോട്രഡാം കത്തീഡ്രല്‍ അഗ്നിബാധക്കിരയായെങ്കിലും അതിശയമായി അള്‍ത്താരയും കുരിശും. ദേവാലയത്തിന്റെ മകുടം ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചുവെങ്കിലും അള്‍ത്താരക്കും അള്‍ത്താരയിലെ കുരിശിനും യാതൊരുവിധ കേടുപാടും സംഭവിച്ചിട്ടില്ലെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയത്തിനുള്ളിലെ മരംകൊണ്ടുള്ള ഇരിപ്പിടങ്ങള്‍ക്കും, മധ്യഭാഗത്തിനും യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല.
കമാനത്തിന്റെ ഒരു ചെറിയ ഭാഗം ഇടിഞ്ഞു വീണതൊഴിച്ചാല്‍ ദേവാലയത്തിന്റെ അകത്ത് സാരമായ കേടുപാടുകള്‍ ഉണ്ടായിട്ടില്ല. അള്‍ത്താരക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നും ഇപ്പോഴും പുക ഉയരുന്നുണ്ടെങ്കിലും അള്‍ത്താരയും, കുരിശും കേടുപാടുകള്‍ കൂടാതെ രക്ഷപ്പെട്ടത് ഒരു അത്ഭുതമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്. അഗ്നിബാധയെ അതിജീവിച്ച അള്‍ത്താരയുടേയും കുരിശിന്റേയും ഫോട്ടോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.