News - 2024

കൊല്ലപ്പെട്ടവരുടെ എണ്ണം 360 പിന്നിട്ടു: മരണ നിരക്ക് പുതിയ തലങ്ങളിലേക്ക്

സ്വന്തം ലേഖകന്‍ 25-04-2019 - Thursday

കൊളംബോ: ഉയിര്‍പ്പ് തിരുനാള്‍ ദിനത്തില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നക്ഷത്ര ഹോട്ടലുകളിലും അടക്കം ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം360 പിന്നിട്ടു. പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ഞൂറോളം പേരില്‍ നിരവധി പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. ആക്രമണം നടന്ന്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഓരോ ദിവസവും നിരവധി പേര്‍ മരണത്തിന് കീഴടങ്ങുകയാണ്. ഇത് അക്രമത്തിന്റെ ആഴം വ്യക്തമാക്കുകയാണ്.

ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേനയും കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്തും ബുദ്ധ സന്യാസികളും അടക്കം നിരവധി പേര്‍ ഇന്നലെയും പള്ളി സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്‌റ്റേറ്റ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെ 18 പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ്ജമാഅത്തുമായി (എന്‍ടിജെ) ചേര്‍ന്ന് ഐഎസ് തന്നെയാണ് ഭീകരാക്രമണം നടത്തിയതെന്നാണു അന്വേഷണം സംഘം നല്‍കുന്ന സൂചന. ഇതിനിടെ നഗരപ്രാന്തത്തു നിന്ന് മോട്ടോര്‍ ബൈക്കില്‍ ഒളിപ്പിച്ച മറ്റൊരു ബോംബു കൂടി ഇന്നലെ കണ്ടെത്തിയത് ശ്രീലങ്കയില്‍ ആശങ്കക്കു വഴി തെളിയിച്ചിരിന്നു.


Related Articles »