India - 2024

സമാധാന ആഹ്വാനവുമായി ക്രൈസ്തവ മുസ്ലിം നേതൃത്വത്തിന്റെ സംയുക്ത പ്രസ്താവന

സ്വന്തം ലേഖകന്‍ 05-05-2019 - Sunday

ന്യൂഡല്‍ഹി: മനുഷ്യകുലത്തിന്റെ രക്ഷയ്ക്കും സാമൂഹ്യ സൗഹാര്‍ദവും സമാധാനവും നിലനിര്‍ത്താനുമായി ജാതി, മത, വര്‍ഗ വ്യത്യാസങ്ങളില്ലാതെ എല്ലാവിഭാഗം ആളുകളും മുന്നോട്ടുവരേണ്ട സമയമാണിതെന്നു ക്രൈസ്തവ, മുസ്ലിം നേതൃത്വത്തിന്റെ സംയുക്ത പ്രസ്താവന. ഭീകരാക്രമണത്തിന്റെ ഇരകള്‍ക്കു സഹായം എത്തിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നു മുംബൈ ആര്‍ച്ച്ബിഷപ്പും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശക സമിതിയിലെ ഏഷ്യയില്‍ നിന്നുള്ള ഏക അംഗവും ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസും ജമാഅത്ത് ഉലമ ഐ ഹിന്ദ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി മൗലാന മഹമൂദ് എ. മദനിയുമാണ് പ്രസ്താവന ഇറക്കിയത്. ലോകമങ്ങുമുള്ള ക്രൈസ്തവ ജനതയോടൊപ്പം നില്‍ക്കാനും അവരുടെ ദുഃഖത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനും മുസ്‌ലിം സമൂഹത്തിന് ബാധ്യതയുണ്ടെന്ന് മൗലാന മഹമൂദ് എ. മദനി ചൂണ്ടിക്കാട്ടി.


Related Articles »