Events - 2024
മരിയ ഭക്തിയുടെ മെയ് മാസ വണക്കത്തിൽ നാളെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ: മാർ സ്രാമ്പിക്കലിന്റെ അനുഗ്രഹ സാന്നിധ്യത്തിൽ ഫാ. സോജി ഓലിക്കൽ ശുശ്രൂഷകൾ നയിക്കും
ബാബു ജോസഫ് 10-05-2019 - Friday
ബർമിങ്ഹാം: സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ ആയിരങ്ങൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും എത്തിച്ചേരും.
ആത്മീയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ജൂഡ് മുക്കാറോ,സെഹിയോൻ യുകെ യുടെ പ്രശസ്ത ആത്മീയ രോഗശാന്തി ശുശ്രൂഷകൻ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഇന്റർ നാഷണൽ കോ ഓർഡിനേറ്ററുമായ ബ്രദർ ഷിബു കുര്യൻ എന്നിവരും വചനവേദിയിലെത്തുന്ന കൺവെൻഷനിൽ ഇത്തവണ ഉണ്ണിയേശുവിനോടുള്ള മരിയാംബികയുടെ മാതൃവാത്സല്യത്തെയും പുത്ര സ്നേഹത്തെയും മുൻനിർത്തി സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക സേക്രഡ് ഡ്രാമ കുട്ടികൾക്കും, ഇടവിടാതെയുള്ള പ്രാർത്ഥനയിലൂടെ ഹൃദയങ്ങൾ കീഴടക്കുന്ന സുവിശേഷവുമായി ടീനേജുകാർക്കും കൂടാതെ യുവതീ യുവാക്കൾക്കും പ്രത്യേക പ്രോഗ്രാമുകളോടെ വിശ്വാസികൾക്ക് അനുഗ്രഹവർഷത്തിനായി ബഥേൽ സെന്റർ ഒരുങ്ങിക്കഴിഞ്ഞു.
ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷൻ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. കിങ്ഡം റെവലേറ്റർ , ലിറ്റിൽ ഇവാഞ്ചലിസ്റ് എന്നീ കുട്ടികൾക്കായുള്ള പ്രസിദ്ധീകരണങ്ങളും കൺവെൻഷനിൽ ലഭ്യമാണ്.. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു.
കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്.
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ മെയ് 11 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്: ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം ( Near J1 of the M5)
>>>>>>>>>>>>>>>> B70 7JW.
Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW
കൂടുതൽ വിവരങ്ങൾക്ക്:
ഷാജി 07878 149670
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
ജോൺസൺ 07506 810177.
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്
ടോമി ചെമ്പോട്ടിക്കൽ- 07737935424
ബിജു അബ്രഹാം- 07859890267