Faith And Reason - 2024

ഇറ്റലിയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ച് ഇറ്റാലിയൻ ഉപപ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ 22-05-2019 - Wednesday

മിലാൻ: ഇറ്റലിയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ച് ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയുടെ ക്രിസ്തീയ സാക്ഷ്യം. ചരിത്രപ്രസിദ്ധമായ മിലാൻ കത്തീഡ്രലിനു മുന്നിൽവെച്ചാണ് മാറ്റിയോ സാൽവിനി ഇറ്റലിയെയും തന്റെ ജീവനെയും മാതാവിന്റെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കുന്നതായി പ്രഖ്യാപിച്ചത്.



യൂറോപ്യൻ യൂണിയൻ ഇലക്ഷന് മുന്നോടിയായി നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരിന്നു അദ്ദേഹം. കൈയിൽ പിടിച്ചിരുന്ന ജപമാലയിൽ ചുംബിച്ച അദ്ദേഹം മിലാൻ കത്തീഡ്രലിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുരൂപത്തിലേക്ക് നോക്കി തന്റെ മരിയ ഭക്തി ഒരിക്കല്‍ കൂടി പരസ്യമായി പ്രകടിപ്പിച്ചു. അന്നേ ദിവസം ഇറ്റലിയെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുന്നതായി അദ്ദേഹം ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.



തന്റെ പ്രസംഗ വേദികളിലും നവമാധ്യമങ്ങളിലും കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിക്കാന്‍ മടിയില്ലാത്ത നേതാവാണ് മാറ്റിയോ സാൽവിനി. മിക്ക ദിവസങ്ങളിലും തന്റെ മരിയ ഭക്തിയും കത്തോലിക്ക വിശ്വാസം പ്രഘോഷിച്ചുകൊണ്ട് ഇറ്റലിയുടെ ക്രിസ്ത്യന്‍ വേരുകള്‍ സംരക്ഷിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യാറുണ്ട്. ഇറ്റലിയിലേക്ക് അനിയന്ത്രിതമായി കുടിയേറിക്കൊണ്ടിരിന്ന ഇസ്ളാമിക അഭയാര്‍ത്ഥികളെ തടഞ്ഞ അദ്ദേഹത്തിന്റെ നടപടി യൂറോപ്പില്‍ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിയിച്ചെങ്കിലും നിലപാടില്‍ ഉറച്ചുനില്‍ക്കുവാനാണ് അദേഹത്തിന്റെ തീരുമാനം.




Related Articles »