Meditation. - March 2024

പരിശുദ്ധ അമ്മയോടുള്ള സഭയുടെ ഭക്തിക്ക് കാരണം യേശു നല്കിയ ആഹ്വാനം

സ്വന്തം ലേഖകന്‍ 29-03-2016 - Tuesday

"അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു" (യോഹ.19:27).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 29

ഒരു മകൻ അമ്മയോട് പെരുമാറുന്നത് പോലെ മറിയത്തോട് പെരുമാറണമെന്നാണെന്ന്‍ യേശു യോഹന്നാനോടു ഈ വചനത്തിലൂടെ പറയുന്നത്. വ്യക്തമായി പറഞ്ഞാല്‍ മറിയത്തിന്റെ മാതൃസ്നേഹത്തിനു പുത്രസവിശേഷമായ സ്നേഹം നല്കണമെന്നാണ് അവിടുന്ന് ആഹ്വാനം ചെയ്തത്. കാരണം, ശിഷ്യൻ അവിടെ യേശുവിന്റെ സ്ഥാനമാണ് ഏറ്റെടുക്കുക. തന്റെ ശിഷ്യരിൽ എല്ലാ മനുഷ്യരെയും യേശു കാണുന്നു. അത് കൊണ്ട് തന്നെ 'സ്വന്തം അമ്മയെ പോലെ തന്നെ സ്നേഹിക്കുക' എന്ന് യേശു പറയുന്നു. അതായത് 'ഞാൻ അവളെ സ്നേഹിച്ചത് പോലെ നിങ്ങളും അവളെ സ്നേഹിക്കണം' എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ഈ വാക്കുകളിലൂടെ യേശു മരിയഭക്തിക്ക് സഭയിൽ ആരംഭം കുറിക്കുന്നു.

ശിഷ്യനായ യോഹന്നാനിലൂടെ യേശു തന്റെ ഹിതം അറിയിക്കുന്നു. മറിയം പുത്രോചിതമായ സ്നേഹത്തിനു എന്തു കൊണ്ടും പ്രാധാന്യം അര്‍ഹിക്കുന്നു. അതുകൊണ്ട് ഓരോ ശിഷ്യനും ആ സ്നേഹം അവൾക്കു നല്കി അംഗീകരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. യേശുവിന്റെ മരണ സമയത്തുള്ള അതിയായ ആഗ്രഹമായിരിന്നു, മാനവകുലത്തിന് പരിശുദ്ധ അമ്മയെ നല്കുകയെന്നത്. ഇതിന്‍റെ തുടര്‍ച്ചയാണ്, മരിയഭക്തിയ്ക്കു സഭ നല്‍കുന്ന പ്രാധാന്യം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം, 23.11.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »