Events - 2024
സോജിയച്ചൻ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ തിരുവചന സന്ദേശവുമായി ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ
ബാബു ജോസഫ് 01-06-2019 - Saturday
ബർമിങ്ഹാം: പ്രകടമായ ദൈവികാനുഗ്രഹങ്ങളുടെ നേർ ശുശ്രൂഷയായ രണ്ടാം ശനിയാഴ്ച കൺവെൻഷൻ 8 ന് നടക്കും. സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും .ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് അഭിവന്ദ്യ മാർ.ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കുന്ന കൺവെൻഷനിൽ ക്രിസ്തു മാർഗത്തിന്റെ പ്രായോഗിക വശങ്ങളെ തീർത്തും സാധാരണവൽക്കരിച്ചുകൊണ്ട്, സ്വതസിദ്ധമായ പ്രഭാഷണ ശൈലികൊണ്ട് ബൈബിൾ വചനങ്ങളുടെ അർത്ഥതലങ്ങൾക്ക് മാനുഷികഹൃദയങ്ങളിൽ സ്ഥായീഭാവം നൽകുന്ന പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പയും എത്തിച്ചേരും.
ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് , വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രവർത്തകനാണ് പൗലോസ് പാറേക്കര അച്ചൻ.
നവസുവിശേഷവത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂർത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലും ഏതൊരു ക്രൈസ്തവ സഭയുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന കുടുംബ ജീവിതത്തിന് യേശുവിൽ ബലമേകുന്ന ആത്മീയ ഉപദേശകൻ പാറേക്കര അച്ചനും ഒരുമിക്കുന്ന ജൂൺ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ഫിലിപ്പീൻസിൽ നിന്നുമുള്ള വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ഫാ. ഫെർണാണ്ടോ സോറസ് , അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദർ തോമസ് ജോസഫ് , സോജി ബിജോ എന്നിവരും ശുശ്രൂഷകൾ നയിക്കും.
പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ അനേകർക്ക് ജീവിത നവീകരണവും രോഗശാന്തിയും വിടുതലും സാധ്യമായിക്കൊണ്ടിരിക്കുന്ന കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും ശുശ്രൂഷകൾ ഉണ്ടായിരിക്കും. ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും 8 ന് ജൂൺ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനിലേക്ക് ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
അഡ്രസ്: ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം ( Near J1 of the M5)
>>>>>>>>>>>>>>>> B70 7JW.
Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW
കൂടുതൽ വിവരങ്ങൾക്ക്:
ഷാജി 07878 149670
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
ജോൺസൺ 07506 810177.
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്
ടോമി ചെമ്പോട്ടിക്കൽ- 07737935424
ബിജു അബ്രഹാം- 07859890267