Meditation. - March 2024

നിന്റെ സഹനം ഈ ലോകത്തിന്റെ രക്ഷയ്ക്കുള്ള സഹനം ആയിട്ട് മാറ്റുക

സ്വന്തം ലേഖകന്‍ 30-03-2016 - Wednesday

"എന്തെന്നാൽ, കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്ന് നാം അറിയുന്നു" (റോമ 5:4).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 30

മനുഷ്യർ സഹനത്തോടു പ്രതികരിക്കുക വ്യത്യസ്ഥ രീതികളിലാണ്. എന്നാൽ, പൊതുവായി പറഞ്ഞാൽ, മിക്കവാറും എല്ല മനുഷ്യരും 'എന്തുകൊണ്ട് സഹനത്തെ അംഗീകരിക്കണമെന്ന്' ചോദിച്ചേക്കാം. മാനുഷികമായ തലത്തിൽ നിന്ന് കൊണ്ടാവും അവൻ ഈ ചോദ്യവും അതിനുള്ള ഉത്തരവും തേടുക. തീര്‍ച്ചയായും ഈ ചോദ്യം അവന്‍ ദൈവത്തോടും ചോദിച്ചേക്കാം. കുരിശിലെ സഹനത്തിന്റെ തീവ്രതയിൽ നിന്ന് വേണം തന്റെ ഈ ചോദ്യത്തിനു ഉത്തരം ലഭിക്കേണ്ടതെന്ന് അവന് അറിയാം.

ഈ ചോദ്യത്തിന്റെ ഉത്തരം ഗ്രഹിക്കുന്നതിന് വളരെ ദീർഘമായ സമയം വേണ്ടി വരുന്നു. സഹനത്തെ കുറിച്ചുള്ള ഈ ചോദ്യത്തിന് ക്രിസ്തുവിൽ നിന്നും നേരിട്ടുള്ള ഒരു ഉത്തരം നമുക്ക് ലഭിക്കുന്നില്ല. ക്രിസ്തുവിന്റെ രക്ഷാകര ദൗത്യത്തിന്റെ സഹനത്തിൽ പങ്ക് ചേർന്ന് കൊണ്ട് വേണം സഹനത്തിന്റെ ആഴം നാം മനസ്സിലാക്കാന്‍.

ഈ പങ്കു ചേരലിലൂടെ ലഭിക്കുന്ന ഉത്തരം, യേശുവുമായുള്ള ആന്തരികമായ കണ്ടുമുട്ടലിനു ഇടയാക്കുന്നു. എല്ലാത്തിലും ഉപരിയായി ഈ സഹനം ഒരു വിളിയാണെന്ന് അപ്പോള്‍ നാം മനസ്സിലാക്കുന്നു. സഹനത്തെ പറ്റി അവിടുന്ന് നമ്മോടു പറയുന്നു, "എന്നെ അനുഗമിക്കുക, എന്റെ കുരിശിലൂടെയുള്ള രക്ഷാകര സഹനത്തിൽ പങ്ക് ചേർന്ന് കൊണ്ട് നിന്റെ സഹനം ഈ ലോകത്തിന്റെ രക്ഷയ്ക്കുള്ള സഹനം ആയിട്ട് മാറ്റുക".

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20 .5.84 .

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »