India - 2025
അനുതാപവും വിശ്വാസവും വഴി പ്രതിസന്ധികൾ പരിഹരിക്കും: ഡോ. സൂസപാക്യം
സ്വന്തം ലേഖകന്‍ 05-06-2019 - Wednesday
കൊച്ചി: സാർവത്രികസഭയെ എന്നപോലെ കേരള സഭയും പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും യഥാർത്ഥ അനുതാപവും ദൈവത്തിലുള്ള വിശ്വാസവും ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയും പരിഹരിക്കാൻ കഴിയുമെന്നും കെസിബിസി പ്രസിഡൻറ് ഡോ. സൂസപാക്യം. കത്തോലിക്കാസഭയിലെ സന്യാസ സമൂഹങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തു വാഗ്ദാനം ചെയ്യുന്ന ദൈവരാജ്യം എന്ന സാധ്യതയിലേക്ക് ഒരുവന് പ്രവേശിക്കാനുള്ള മാർഗ്ഗം അനുതാപവും വിശ്വാസവുമാണ്. സാർവത്രികസഭയെ എന്നപോലെ കേരള സഭയും പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്.
പ്രതിസന്ധികൾ പരാജയത്തിലേക്കുള്ള പാതകളല്ല. അനുതാപവും വിശ്വാസവും ഉണ്ടെങ്കിൽ പുതിയ മനുഷ്യരാകാനും പുതിയ സാധ്യതകൾ കണ്ടെത്താനും കഴിയും. അവർ ദൈവരാജ്യം എന്ന ദൈവമക്കളുടെ കൂട്ടായ്മയും ദൈവീക സാന്നിധ്യവും വീണ്ടും കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. യൂഹനോൻ മാർ ക്രിസോസ്റ്റം അധ്യക്ഷനായിരുന്നു. ആർച്ച്ബിഷപ്പ് തോമസ് മേനാംപറമ്പിൽ, മാർ റാഫേൽ തട്ടിൽ, മാർ തോമസ് തറയിൽ, സിസ്റ്റർ സിബി സിഎംസി എന്നിവർ പ്രസംഗിച്ചു.