India - 2025
മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ 30 ദിവസത്തെ ദുഃഖാചരണം
സ്വന്തം ലേഖകന്‍ 05-06-2019 - Wednesday
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിരൂപത മുന്‍ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ വിയോഗത്തെത്തുടര്‍ന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ 30 ദിവസത്തെ ദുഃഖാചരണം നടത്തുമെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. മെത്രാപ്പോലീത്തയുടെ കബറടക്കം പ്രമാണിച്ചു നാളെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്നും സഭാനേതൃത്വം അറിയിച്ചിട്ടുണ്ട്.
