India - 2025
സര്‍ക്കുലറില്‍ കെസിബിസിയുടെ വിശദീകരണം
സ്വന്തം ലേഖകന്‍ 06-06-2019 - Thursday
കൊച്ചി: കെസിബിസി ഇന്നു പുറത്തിറക്കിയ സര്‍ക്കുലറില്‍ (3197/K-5/KCBC/OL/DS) കൂടുതല്‍ വിശദീകരണം. എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടിനെ സംബന്ധിച്ചു അഴിമതി ആരോപണളുടെ നിജാവസ്ഥ വ്യക്തമാക്കണമെന്ന് പലരും ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കെസിബിസിയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ സൂചന മാത്രമേ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളതെന്നു കെസിബിസി പ്രസ്താവനയില്‍ കുറിച്ചു.
അന്വേഷണ കമ്മീഷന്‍ റോമില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്തെന്നു മെത്രാന്‍ സമിതിക്ക് അറിയില്ല. ഈ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള റോമിന്റെ കണ്ടെത്തലുകള്‍ക്കും അംഗീകാരത്തിനും ശേഷം മാത്രമേ അതിന്റെ നിജാവസ്ഥ വെളിപ്പെടുകയുള്ളൂ. ഇന്ന്‍ രാവിലെ പുറത്തിറക്കിയ സര്‍ക്കുലര്‍ ഞായറാഴ്ച വായിക്കേണ്ടതില്ലെന്നും കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് പ്രസ്താവനയില്‍ അറിയിച്ചു.
