Events

ബഥേലിൽ നാളെ പുതിയൊരു പന്തക്കുസ്താ: ഫാ.സോജി ഓലിക്കലിനൊപ്പം പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പയും യേശുനാമത്തിൽ സൗഖ്യവുമായി ഫിലിപ്പീൻസിൽ നിന്നും ഫാ.ഫെർണാണ്ടോ സോറസും

ബാബു ജോസഫ് 07-06-2019 - Friday

ബർമിങ്ഹാം: പന്തക്കുസ്താനുഭവ ശുശ്രൂഷയ്ക്കൊരുങ്ങി ബഥേലിൽ നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും . ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന കൺവെൻഷൻ ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കും. പ്രകടമായ ദൈവികാനുഗ്രഹങ്ങളുടെ നേർ ശുശ്രൂഷയായിക്കൊണ്ട് നിരവധിയായ അത്ഭുതങ്ങളും അടയാളങ്ങളും സാധ്യമായിക്കൊണ്ടിരിക്കുന്ന കൺവെൻഷനിൽ ക്രിസ്തു മാർഗത്തിന്റെ പ്രായോഗിക വശങ്ങളെ തീർത്തും സാധാരണവൽക്കരിച്ചുകൊണ്ട്, സ്വതസിദ്ധമായ പ്രഭാഷണ ശൈലികൊണ്ട് ബൈബിൾ വചനങ്ങളുടെ അർത്ഥതലങ്ങൾക്ക്‌ മാനുഷികഹൃദയങ്ങളിൽ സ്ഥായീഭാവം നൽകുന്ന പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പയുടെ സാന്നിധ്യം മുഖ്യ ആകർഷണമാണ് .

ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് , വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രവർത്തകനാണ് പൗലോസ് പാറേക്കര അച്ചൻ. നവസുവിശേഷവത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂർത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലിനൊപ്പം ഫിലിപ്പീൻസിൽ നിന്നുമുള്ള വചന പ്രഘോഷകനും പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകനുമായ ഫാ. ഫെർണാണ്ടോ സോറസ് , അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ഫാ.ഷൈജു നടുവത്താനി , ബ്രദർ തോമസ് ജോസഫ് , സോജി ബിജോ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ അനേകർക്ക്‌ ജീവിത നവീകരണവും രോഗശാന്തിയും വിടുതലും സാധ്യമായിക്കൊണ്ടിരിക്കുന്ന കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും ശുശ്രൂഷകൾ ഉണ്ടായിരിക്കും. ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും നാളെ 8 ന് ജൂൺ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനിലേക്ക് ഏവരെയും യേശുനാമത്തിൽ വീണ്ടും ക്ഷണിക്കുന്നു.

അഡ്രസ്‌: ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം ( Near J1 of the M5)

>>>>>>>>>>>>>>>> B70 7JW.

Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW

കൂടുതൽ വിവരങ്ങൾക്ക്:

ജോൺസൺ ‭07506 810177‬
അനീഷ് ‭07760 254700‭
ബിജുമോൻ മാത്യു ‭07515 368239‬.

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്

ടോമി ചെമ്പോട്ടിക്കൽ- 07737935424
ബിജു അബ്രഹാം- 07859890267


Related Articles »