India - 2025
ഐറേനിയോസ് മെത്രപ്പോലീത്ത സ്ഥാനാരോഹണം ചെയ്തു
സ്വന്തം ലേഖകന്‍ 09-06-2019 - Sunday
പത്തനംതിട്ട ഭദ്രാസന ദ്വീതിയാധ്യക്ഷനായി സാമുവൽ മാർ ഐറേനിയോസ് മെത്രപ്പോലീത്ത സ്ഥാനാരോഹണം ചെയ്തു. ഇന്നലെ രാവിലെ 8 മണിക്ക് കത്തീഡ്രൽ കവാടത്തിൽ എത്തിച്ചേർന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് ബാവായ്ക്കും പിതാക്കന്മാർക്കും സ്വീകരണം നൽകി. തുടർന്ന് പ്രഭാത പ്രാർത്ഥനയും ആഘോഷമായ സമൂഹബലിയും നടന്നു. വിശുദ്ധ കുർബാനയ്ക്ക് യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രപ്പോലീത്ത മുഖ്യ കാർമികനായിരുന്നു. സുവിശേഷസന്ദേശം കാതോലിക്ക ബാവാ നൽകി.
ആഘോഷമായ സമൂഹബലിക്കുശേഷം സാമുവൽ മാർ ഐറേനിയോസ് പിതാവിന്റെ സുന്ത്രോണിസോ ശുശ്രുഷ നടന്നു. ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ജോഷ്വ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, എബ്രഹാം മാർ യൂലിയോസ്, വിൻസെന്റ് മാർ പൗലോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, യൂഹന്നാനോൻ മാർ തെയഡോഷ്യസ്, തോമസ് മാർ അന്തോണിയോസ്, ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ, മാർ മാത്യു അറക്കൽ, മാർ ജോസ് പുളിക്കൽ, ബിഷപ്പ് ക്രിസ്തുദാസ്, സഹോദരി സഭകളിലെ പിതാക്കന്മാർ, ജനപ്രതിനിധികൾ, വിവിധ വികാരി ജനറൽമാർ, കോർ എപ്പിസ്കോപ്പാമാർ, വൈദികർ, സന്യസ്തർ, വിശ്വാസികൾ, എന്നിവരും സന്നിഹിതരായിരുന്നു.