India - 2025

സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ക്കു വിലക്കിട്ട് ആഭ്യന്തര മന്ത്രാലയം

10-06-2019 - Monday

ന്യൂഡല്‍ഹി: സര്‍ക്കാരിനെ അറിയിക്കാതെ സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ (എന്‍ജിഒ) തങ്ങളുടെ ഭാരവാഹികളെ മാറ്റിയാല്‍ നിയമനടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തരമന്ത്രിയായി അമിത്ഷാ ചുമതലയേറ്റ ഉടനെയാണ് രാജ്യത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കു കൂച്ചുവിലങ്ങിട്ട് ഉത്തരവിറങ്ങിയത്. 2018 ജൂണില്‍ ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വിദേശസഹായം നേടുന്ന സര്‍ക്കാരിതര സംഘടനകളെ നിരന്തരം നിരീക്ഷിക്കുന്നതിനായി ഓണ്ലൈനന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.

സന്നദ്ധ സംഘടനകള്‍ ഭാരവാഹികളെയും വിവിധ ഓഫീസ് ചുമതലയിലുള്ളവരെയും മാറ്റുന്‌പോള്‍ ഒരുമാസത്തിനകം ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരിക്കണമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. വിദേശ സഹായം സ്വീകരിക്കാന്‍ യോഗ്യതയുള്ള ഫോറിന്‍ കോണ്ട്രിതബ്യൂഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍ജിഒകളാണ് ഭാരവാഹികളില്‍ മാറ്റം വരുത്തുകയോ കൂട്ടിച്ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്‌പോള്‍ ഓണ്ലൈകനായി ഇനിമുതല്‍ അപേക്ഷ നല്‍കേണ്ടത്. മുന്‍പും ഈ ചട്ടം നിലവിലുണ്ടായിരുന്നെങ്കിലും പലരും പാലിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഉത്തരവിറക്കിയതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.

ചില സംഘടനകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെയും ഓണ്ലൈമനില്‍ അപേക്ഷ നല്‍കാതെയും ഭാരവാഹികളെ മാറ്റിയതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള എല്ലാ സംഘടനകളും ഓണ്ലൈതനില്‍ ഭാരവാഹികളുടെയും മറ്റും മാറ്റങ്ങള്‍ സമര്‍പ്പിക്കണം. അല്ലാത്തപക്ഷം എഫ്‌സിആര്‍എ നിയമപ്രകാരം നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു.

എന്നാല്‍, ഉത്തരവിലെ വ്യവസ്ഥകള്‍ പുതിയതായി ഇറക്കിയതല്ലെന്നും 2010ലെ ഫോറിന്‍ കോണ്ട്രി ബ്യൂഷന്‍ നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടി കര്‍ശന നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണെന്നുമാണ് ആഭ്യന്ത്രര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. അനധികൃതമായി സംഭാവന സ്വീകരിക്കുന്നു എന്ന ആരോപണത്തില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചതായും വിവരമുണ്ട്.

ഗ്രീന്‍ പീസ് അടക്കം 4,800 എന്‍ജിഒകള്‍ക്ക് വിദേശസഹായം സ്വീകരിക്കുന്നതില്നിവന്ന് വിലക്കേര്‍പ്പെടുത്തിയ കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയ സഹമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള ഇവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയായിരുന്നുവെന്നാണ് മന്ത്രാലയം വിശദീകരിച്ചത്.

2016ല്‍ തന്നെ രാജ്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് 25 സന്നദ്ധ സംഘടനകളുടെ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരുന്നു. രാജ്യത്ത് വിദേശ ഫണ്ട് സ്വീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എണ്ണം ആ വര്‍ഷം 33,158ല്‍ നിന്ന് 20,000 ആയി ചുരുങ്ങിയിരുന്നു. നിലവില്‍ വിദേശസഹായം സ്വീകരിച്ചു പ്രവര്‍ത്തിക്കാവുന്ന സന്നദ്ധ സംഘടനകളുടെ എണ്ണം 12,000 മാത്രമാണ്. ഓക്‌സ്ഫാം ഇന്ത്യ ട്രസ്റ്റ്, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ്, സഞ്ജയ് ഗാന്ധി മെമ്മാേറിയല്‍ ട്രസ്റ്റ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ലയോള കോളജ് സൊസൈറ്റി ചെന്നൈ എന്നിവയാണ് ലൈസന്‍സ് റദ്ദാക്കപ്പെട്ട സംഘടനകളില്‍ ചിലത്. വിദേശഫണ്ട് സ്വീകരിക്കാനുള്ള 11,319 എന്‍ജിഒകളുടെ എഫ്ആര്‍എ ലൈസന്‍സും നേരത്തേ റദ്ദാക്കിയിരുന്നു.


Related Articles »