India - 2025

ഇടതുപക്ഷത്തിനേറ്റ പരാജയത്തിന് കാരണം ന്യൂനപക്ഷങ്ങള്‍ക്കു പരിഗണന നല്‍കാത്തത് മൂലം: കെആര്‍എല്‍സിസി

സ്വന്തം ലേഖകന്‍ 11-06-2019 - Tuesday

കൊച്ചി: പിന്നോക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണനയും പങ്കാളിത്തവും ഇടതുസര്‍ക്കാര്‍ നല്‍കാത്തതുകൊണ്ടാണു പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിനു പരാജയം നേരിടേണ്ടിവന്നതെന്നു കെആര്‍എല്‍സിസി ശില്പശാല വിലയിരുത്തി. ദേശീയതലത്തില്‍ നീതി ആയോഗ് മുതല്‍ ഗ്രാമപഞ്ചായത്തുതലം വരെ ഇന്ത്യയിലെ പിന്നോക്കജനവിഭാഗങ്ങള്‍ക്ക് ആനുപാതികമായ പങ്കാളിത്തം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ലത്തീന്‍ കത്തോലിക്കരുള്‍പ്പെടെയുള്ള പിന്നോക്ക ജനവിഭാഗങ്ങളുടെ മുഖ്യധാരയിലുള്ള സാന്നിധ്യത്തിന് കുറവുണ്ട്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഭരണഘടന ഉറപ്പുനല്കുന്ന നീതിയും അവസരസമത്വവും പിന്നോക്കജനവിഭാഗങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികളെടുക്കണം. ഗ്രാമപഞ്ചായത്തുകളുടെ പുനഃക്രമീകരണത്തില്‍ മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകളുടെ തത്വങ്ങള്‍ പാലിക്കപ്പെടണമെന്നും ശില്പശാല ആവശ്യപ്പെട്ടു. എറണാകുളം ആശീര്‍ഭവനില്‍ നടന്ന ശില്പശാല 'അധികാരപങ്കാളിത്തം നീതി സമൂഹത്തിന്' എന്ന വിഷയം ചര്‍ച്ച ചെയ്തു.

More Archives >>

Page 1 of 249