India - 2025
യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് ഇന്നു സ്ഥാനമേല്‍ക്കും
സ്വന്തം ലേഖകന്‍ 12-06-2019 - Wednesday
മൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായി യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് ഇന്നു സ്ഥാനമേല്‍ക്കും. വാഴപ്പിള്ളി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ രാവിലെ ഒന്പതിനു സ്ഥാനമൊഴിയുന്ന ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കു മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിക്കും.
തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ്പ് യൂഹാന്നോന്‍ മാര്‍ ക്രിസോസ്റ്റം, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസ്, ബിഷപ്പ് വിന്‍സെന്റ് മാര്‍ പൗലോസ്, ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ്, ബിഷപ്പ് ഗീവറുഗീസ് മാര്‍ മക്കാറിയോസ്, ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ സഹകാര്‍മികരാകും. വിവിധ സഭകളില്‍ നിന്നുള്ള മെത്രാപ്പോലീത്തമാരും മെത്രാന്‍മാരും ചടങ്ങില്‍ പങ്കെടുക്കും.
