India - 2025
ലളിതകലാ അക്കാദമിയുടെ അവാര്‍ഡ്: തെറ്റ് അംഗീകരിച്ച് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍ 12-06-2019 - Wednesday
തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസത്തെ പരിഹസിച്ചുള്ള ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം നേടിയ കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സര്‍ക്കാരിന്റെ ഏറ്റുപറച്ചില്‍. കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പരിശോധിച്ചുവെന്നും ഇക്കാര്യം ബോധ്യപ്പെട്ടുവെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ തുറന്നു പറഞ്ഞു. അവാര്‍ഡ് നിര്‍ണയം ലളിതകല അക്കാദമി പുനഃപരിശോധിക്കണം. അവാര്‍ഡ് നിര്‍ണയ സമിതിക്ക് തെറ്റുപറ്റിയോ എന്നും പരിശോധിക്കണം. കേരള ശബ്ദത്തിന്റെ സഹപ്രസിദ്ധീകരണമായ ഹാസ്യകൈരളിയില്‍ സുഭാഷ് കെ.കെ വരച്ച കാര്‍ട്ടൂണിനാണ് ലളിതകല അക്കാദമി അവാര്‍ഡ് കൊടുത്തത്. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായ കുരിശിനെ അവഹേളിക്കുന്ന വിധത്തിലായിരിന്നു കാര്‍ട്ടൂണിന്റെ ചിത്രീകരണം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയായിരിന്നു.