India - 2025
കെസിവൈഎം സമാധാന സന്ദേശയാത്രക്കു ചങ്ങനാശേരിയില്‍ സ്വീകരണം നല്‍കി
16-06-2019 - Sunday
ചങ്ങനാശേരി: മതേതരത്വം സംരക്ഷിക്കുക ലോക സമാധാനം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെസിവൈഎം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സമാധാന സന്ദേശയാത്രക്കു ചങ്ങനാശേരിയില്‍ സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ യാത്രയ്ക്ക് നേതൃത്വം നല്‍കുന്ന യാത്രക്ക് കുരിശുമൂട് മീഡിയ വില്ലേജില്‍ വച്ച് അതിരൂപത പ്രസിഡന്റ് ഷിജോ ഇടയാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനമാണ് സ്വീകരണം ഒരുക്കിയത്. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍. ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന, മതതീവ്രവാദം മനുഷ്യരെ തമ്മില്‍ അകറ്റുന്ന ഈ കാലഘട്ടത്തില്‍ സമാധാനത്തിന്റെ സന്ദേശവാഹകരാകാന്‍ യുവജനങ്ങള്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.
അതിരൂപത വികാരി ജനറാല്‍ റവ. ഫാ. ജോസഫ് വാണിയപ്പുരക്കല്‍, മീഡിയ വില്ലേജ് ഡയറക്ടര്‍ ഫാ. ആന്റണി എത്തയ്ക്കാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അതിരൂപത ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്തറ ആമുഖ പ്രഭാഷണവും സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര വിഷയാവിതരണവും നടത്തി. കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു, അതിരൂപത ഡെപ്യൂട്ടി പ്രസിഡന്റ് സീനാമോള്‍ ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ മഞ്ചേരിക്കളം, ട്രഷറര്‍ ഡിലോ ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറിമാരായ തേജസ് മാത്യു, റോസ്‌മോള്‍ ജോസ്, റ്റീനാ കെ.എസ്, അതിരൂപത ഭാരവാഹികളായ ജോസഫ് ജയിംസ്, എബി ആന്റണി, റോഷ്‌നി സെബാസ്റ്റ്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
