India - 2025

ക്രൈസ്തവ സമൂഹത്തിന്റെ പ്രതിഷേധം വകവെക്കാതെ ലളിതകലാ അക്കാദമി

സ്വന്തം ലേഖകന്‍ 18-06-2019 - Tuesday

തൃശൂര്‍: ക്രൈസ്തവ വിശ്വാസങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണിനു പുരസ്‌കാരം നല്‍കിയ നടപടി പിന്‍വലിക്കില്ലെന്നു കേരള ലളിതകലാ അക്കാദമിയുടെ പ്രസ്താവന. കാര്‍ട്ടൂണിനെതിരേ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് കാര്‍ട്ടൂണ്‍ ഏതെങ്കിലും മതചിഹ്നത്തെ അപകീര്‍ത്തിപ്പെടുത്തുന്നില്ലെന്ന നിലപാടുമായി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ എന്നിവര്‍ പത്രകുറിപ്പ് പുറത്തിറക്കിയത്.

ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന കാര്‍ട്ടൂണിനു പുരസ്‌കാരം നല്‍കിയതു നേരത്തേ വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ഇതേത്തുടര്‍ന്ന് തീരുമാനം പുനഃപരിശോധിക്കുമെന്നു മന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കിയിരുന്നു. കാര്‍ട്ടൂണിനെതിരേ െ്രെകസ്തവ സംഘടനകള്‍ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് അക്കാദമിയുടെ തീരുമാനം.

More Archives >>

Page 1 of 251