India - 2025
റവ.ഡോ. തോമസ് ആദോപ്പിള്ളില്‍ സീറോ മലബാര്‍ ട്രൈബ്യൂണല്‍ പ്രസിഡന്‍റ്
സ്വന്തം ലേഖകന്‍ 21-06-2019 - Friday
കോട്ടയം: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രൈബ്യൂണലിന്റെ പ്രസിഡന്റായി കോട്ടയം അതിരൂപതാംഗം റവ.ഡോ.തോമസ് ആദോപ്പിള്ളില്‍ നിയമിതനായി. കാനന്‍ നിയമ പണ്ഡിതനായ ഇദ്ദേഹത്തെ സീറോ മലബാര്‍ സഭയുടെ പോസ്റ്റുലേറ്റര്‍ ജനറലായും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് നിയമിച്ചത്. നിലവിലെ പ്രസിഡന്റായിരിന്ന റവ. ഡോ. ജോസ് ചിറമേല്‍ നിര്യാതനായ സാഹചര്യം പരിഗണിച്ചാണ് പുതിയ നിയമനം.
കോട്ടയം അതിരൂപതയില്‍ വിവിധ ഇടവകകളില്‍ വികാരിയായും ജൂഡീഷ്യല്‍ വികാരി, സെമിനാരി റെക്ടര്‍, സ്‌കൂള്‍ കോര്‍പറേറ്റ് സെക്രട്ടറി എന്നി നിലകളിലും ശുശ്രൂഷ ചെയ്തിട്ടുള്ള ഫാ. തോമസ് ഇപ്പോള്‍ കരിങ്കുന്നം പള്ളി വികാരി, വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം അധ്യാപകന്‍, കോട്ടയം അതിരൂപതയിലെ നാമകരണ കോടതി എപ്പിസ്‌കോപ്പല്‍ ഡെലിഗേറ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. മടമ്പം ഇടവകാംഗമാണ്.
