India - 2025
ചങ്ങനാശേരി അതിരൂപതയില്‍ നാളെ പ്രതിഷേധ ദിനം
22-06-2019 - Saturday
ചങ്ങനാശേരി: വിവാദ കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനഃപരിശോധിക്കില്ലെന്നുള്ള ലളിതകല അക്കാദമിയുടെ തീരുമാനത്തിനെതിരെ ചങ്ങനാശേരി അതിരൂപതയില്‍ നാളെ പ്രതിഷേധ ദിനം. വിശ്വാസത്തെയും മതാചാരങ്ങളുടെ മേലുള്ള കടന്നുകയറ്റവും അവഹേളനവും ആണെന്നും ഇത് പുനഃപരിശോധിച്ച് തെറ്റു തിരുത്തണമെന്നും പിതൃവേദി മാതൃവേദി അതിരൂപത ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമരപരിപാടികള്‍ ശക്തമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
നാളെ 250 ഇടവകകളിലും പിതൃവേദി മാതൃവേദി പ്രതിഷേധദിനമായി ആചരിക്കാന്‍ യോഗം ആഹ്വാനം ചെയ്തു. യോഗത്തില്‍ പിതൃവേദി അതിരൂപത പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, മാതൃവേദി പ്രസിഡന്റ് ആന്‍സി ചേന്നോത്ത്, ചെറിയാന്‍ നെല്ലുവേലി, മായാ ജോയി, ഫാ. ജോണ്‍സണ്‍ ചാലയ്ക്കല്‍, ഫാ.ടിജോ പുത്തന്‍പറന്പില്‍, റോയി വേലിക്കെട്ടില്‍, ജോസഫ് വര്‍ഗീസ്, സോണിയ ജോര്‍ജ് മിനി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
