India - 2025
കര്‍ദ്ദിനാളുമായി സഹായ മെത്രാന്മാരുടെ കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍ 09-07-2019 - Tuesday
കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകുന്നേരം എറണാകുളം അങ്കമാലി അതിരൂപത കാര്യാലയത്തില്‍ എത്തിയ ബിഷപ്പുമാര്‍ കര്‍ദിനാളിനൊപ്പം അത്താഴം കഴിച്ചു അതിരൂപതയെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. വത്തിക്കാനില്‍നിന്നു നടപടിയുണ്ടായ സാഹചര്യത്തില്‍ താമസം പൂര്‍ണമായും കാര്യാലയത്തിലേക്കു മാറ്റുന്നില്ലെന്ന് ഇരുവരും കര്‍ദിനാളിനെ അറിയിച്ചു. മാര്‍പാപ്പയുടെ ഉത്തരവുകള്‍ പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന നിലപാട് ബിഷപ്പുമാര്‍ നേരത്തെതന്നെ സ്വീകരിച്ചിരുന്നു.
