India - 2024

വിശുദ്ധ കുര്‍ബാനക്കിടെ വൈദികന്‍ കുഴഞ്ഞുവീണു മരിച്ചു

സ്വന്തം ലേഖകന്‍ 09-07-2019 - Tuesday

പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. തോമസ് പി. യോഹന്നാന്‍ (71) വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിടെ കുഴഞ്ഞുവീണു മരിച്ചു. ബ്രഹ്മവാര്‍ ഭദ്രാസനത്തില്‍ കണ്ണൂര്‍കാസര്‍ഗോഡ് അതിര്‍ത്തിയിലെ ഏറ്റുകുടുക്ക സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയുടെ അവസാനഭാഗം പൂര്‍ത്തീകരിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു കുഴഞ്ഞുവീഴുകയായിരിന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പത്തനംതിട്ടയിലെത്തിക്കും. സംസ്‌കാരം പിന്നീട് കുന്പഴ മാര്‍ ശെമവൂന്‍ ദെസ്തൂനി കത്തീഡ്രലില്‍ നടക്കും.


Related Articles »