India - 2025
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: 30ന് മുമ്പ് രേഖകള്‍ ഹാജരാക്കണം
സ്വന്തം ലേഖകന്‍ 12-07-2019 - Friday
തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പില്‍ നിന്നു 2015-16, 2016- 17 വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് ലഭിക്കാത്ത വിദ്യാര്‍ഥികളുണ്ടെങ്കില്‍ പാസ് ബുക്കിന്റെ കോപ്പി, 2015 മുതല്‍ 2018 വരെയുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ്, അവാര്‍ഡ് ലിസ്റ്റിന്റെ കോപ്പി ഉള്‍പ്പെടെ 30ന് മുമ്പ് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റില്‍ ഇമെയിലിലൂടെയും (scholarship.mwd@gmail.com)തപാലിലൂടെയും അപേക്ഷ സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഈ രേഖകള്‍ ഹാജരാകാത്തവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. ബാങ്ക് അക്കൗണ്ടുകള്‍ ആക്ടീവാണെന്ന് വിദ്യാര്‍ഥികള്‍ ഉറപ്പുവരുത്തണം. രഫ. ജോസഫ് മുണ്ടശേരി സ്കോളര്‍ഷിപ്പ് ഫോര്‍ ടാലന്റഡ് സ്റ്റുഡന്റ്‌സ്, സി.എച്ച് മുഹമ്മദ്കോയ സ്കോളര്‍ഷിപ്പ് (ഫ്രഷ്, റിന്യൂവല്‍), ഐടിസി ഫീ റീഇംബേഴ്മെഹിന്റ് സ്കീം, സിഎ/ഐസിഡബ്ളിയുഎ/സിഎസ് സ്കോളര്‍ഷിപ്പ്, പ്എന്നീ സ്കോളര്‍ഷിപ്പുകളാണ് വകുപ്പ് നല്‍കിവരുന്നത്.