India - 2024

പ്രതിഷേധമറിയിച്ച് മാതൃഭൂമിക്ക് കെ‌സി‌ബി‌സിയുടെ കത്ത്

സ്വന്തം ലേഖകന്‍ 10-09-2019 - Tuesday

കൊച്ചി: ക്രൈസ്തവ സന്യാസ ജീവിതത്തെ വികലമായി ചിത്രീകരിക്കുകയും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുംവിധം പ്രചരണം നടത്തുകയും ചെയ്യുന്നതിനെതിരേ മാതൃഭൂമിക്ക് കെ‌സി‌ബി‌സിയുടെ കത്ത്. വിഷയത്തില്‍ ക്രൈസ്തവ സമൂഹത്തിനും സന്യസ്തര്‍ക്കുമുള്ള അമര്‍ഷവും പ്രതിഷേധവും ശ്രദ്ധയില്‍പ്പെടുത്തി കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ നേതൃത്വത്തിന് കത്ത് അയച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി പത്രവും വാര്‍ത്താചാനലും കത്തോലിക്കാസഭയെ ഉന്നംവച്ചു നടത്തിക്കൊണ്ടിരിക്കുന്ന ഏകപക്ഷീയവും ദുരുദ്ദേശ്യപരവുമായ മാധ്യമ പ്രവര്‍ത്തനം പ്രഖ്യാപിത നയങ്ങള്‍ക്കും പാരമ്പര്യത്തിനും ചേരുന്നതല്ല. അതു സമൂഹത്തില്‍ നിലനില്ക്കുന്ന സഹിഷ്ണുതയും സഹവര്‍ത്തിത്വവും തകര്‍ക്കുമെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു. മാധ്യമ സ്വാതന്ത്ര്യവും വിശ്വാസ്യതയും പുലരേണ്ടത് സമാധാനപൂര്‍ണമായ സമൂഹജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ഏകപക്ഷീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ മാധ്യമങ്ങള്‍ സ്വന്തം വിശ്വാസ്യതയ്ക്കുതന്നെ കോട്ടം വരുത്തുകയാണെന്നും കത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം ഓര്‍മിപ്പിച്ചു.


Related Articles »