Youth Zone - 2024

മൂവായിരത്തോളം വിവാഹാര്‍ത്ഥികളുടെ സംഗമം

12-09-2019 - Thursday

കോഴിക്കോട്: കുടുംബം സമൂഹത്തിന്റെ അടിസ്ഥാന കോശമാണെന്നും അതുകൊണ്ടു തന്നെ കുടുംബത്തെയും വൈവാഹിക ജീവിതത്തെയും ശക്തിപ്പെടുത്തുകയെന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‍ മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടേം. കെസിബിസി മലബാര്‍ മേഖല പ്രോലൈഫ് സമിതി സംഘടിപ്പിച്ച 'ഒന്നാകാന്‍' എന്ന വിവാഹാര്‍ത്ഥികളുടെ സംംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരിന്നു അദ്ദേഹം. തക്കസമയത്ത് വിവാഹം നടക്കാത്തതിന് കാരണം മാറിവരുന്ന സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സാഹചര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലബാര്‍ മേഖലയിലുള്ള പത്തു കത്തോലിക്കാ രൂപതകളില്‍ (തലശേരി, താമരശേരി, മാനന്തവാടി, കോഴിക്കോട്, സുല്‍ത്താന്‍ബത്തേരി, മാണ്ഡ്യ, കോട്ടയം (ത്രീപുരം), പുത്തൂര്‍, കണ്ണൂര്‍, ബല്‍ത്തങ്ങാടി) നിന്നുള്ള മൂവായിരത്തോളം പേരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ഇതിനോടകം രജിസ്റ്റര്‍ ചെയ്യപ്പെട്ട മൂവായിരത്തോളം പേരുടെ ഫോട്ടോ അടക്കമുള്ള വിശദമായ വിവരങ്ങള്‍ സംഗമത്തില്‍ അവതരിപ്പിച്ചത് പങ്കെടുത്തവര്‍ക്ക് പങ്കാളിയെ തെരഞ്ഞെടുക്കുവാന്‍ ഏറെ സഹായകരമായി. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവര്‍ക്കുവേണ്ടിയുള്ള പ്രത്യേക വെബ്‌സൈറ്റ് www.prolifemarry.com സംഗമത്തില്‍ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 15-ാംതീയതി മുതല്‍ വെബ്‌സൈറ്റ് ഉപയോഗം ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745409797, 8289863810.

കേരളത്തിലുള്ള മറ്റു കത്തോലിക്കാ രൂപതകളെ ഉള്‍പെടുത്തി 5 മേഖലകളിലായി തുടര്‍ന്നും സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നും കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, സംസ്ഥാന പ്രസിഡന്റ് ശ്രീ. സാബു ജോസ് എന്നിവര്‍ അറിയിച്ചു.


Related Articles »