Arts - 2024

ചാവറ കള്‍ച്ചറല്‍ സെന്ററിനു ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക പദവി

13-09-2019 - Friday

കൊച്ചി: അര നൂറ്റാണ്ടോളമായി കൊച്ചിയുടെ സാംസ്‌കാരികധാരയില്‍ നിര്‍ണായക സാന്നിധ്യമായി നിസ്തുല സേവനങ്ങള്‍ നല്‍കിവരുന്ന സി‌എം‌ഐ സഭയുടെ ചാവറ കള്‍ച്ചറല്‍ സെന്ററിനു ഐക്യരാഷ്ട്ര സംഘടനയുടെ എക്കോസോക്ക് സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്റെ സ്‌പെഷല്‍ കണ്‍സള്‍ട്ടേറ്റീവ് പദവി. സാംസ്‌കാരികധാരകളിലും മതാന്തരസൗഹൃദ രംഗത്തും നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പരിഗണിച്ചാണ് അംഗീകാരം. യുഎന്‍ അംഗീകാരത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി പൗരാവലിയുടെ നേതൃത്വത്തില്‍ വിവിധ സംഘടകള്‍ ചേര്‍ന്നു ചാവറ കള്‍ച്ചറല്‍ സെന്ററിന് ആദരമൊരുക്കും.

ചാവറയുടെ ഇതുവരെയുള്ള ഡയറക്ടര്‍മാരെ ആദരിക്കും. 16നു വൈകുന്നേരം അഞ്ചിന് എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളിലാണ് അഭിനന്ദന സ്വീകരണം സംഘടിപ്പിച്ചിട്ടുള്ളതെന്നു സംഘാടക സമിതി ചെയര്‍മാന്‍ പ്രഫ.എം.കെ. സാനു അറിയിച്ചു. 1971ല്‍ സ്ഥാപിതമായ ചാവറ കള്‍ച്ചറല്‍ സെന്ററിനുള്ള ശ്രേഷ്ഠമായ അംഗീകാരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നൂറാം ചരമവാര്‍ഷികത്തിനുള്ള പ്രണാമസമര്‍പ്പണം കൂടിയാണെന്നു ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ പറഞ്ഞു.


Related Articles »