Meditation. - April 2024

യേശു അനുഭവിച്ച സഹനങ്ങളുടെ തീവ്രത

സ്വന്തം ലേഖകന്‍ 09-04-2018 - Monday

"നായ്ക്കള്‍ എന്റെ ചുറ്റും കൂടിയിരിക്കുന്നു; അധര്‍മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു; അവര്‍ എന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു; എന്റെ അസ്ഥികള്‍ എനിക്ക്എണ്ണാവുന്ന വിധത്തിലായി; അവര്‍ എന്നെതുറിച്ചുനോക്കുന്നു" (സങ്കീർത്തനം 22:16-17).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-9

കുരിശിലെ സഹനങ്ങളുടെ നൊമ്പരപ്പെടുത്തുന്ന യാഥാർത്ഥ്യം നമുക്ക് ഇവിടെ ദർശിക്കുവാൻ സാധിക്കുന്നു. ഒരു നിര്‍ജീവമായ വസ്തുവെന്ന പോലെ കുരിശിൽ തൂങ്ങി കിടന്ന്‌ അതികഠിനമായ മരണവേദനയുടെ അനുഭവം യേശു അനുഭവിക്കുന്നു. തന്നിലേയ്ക്ക് ആകർഷിക്കുവാൻ അവിടുന്ന് പ്രപഞ്ചത്തെയും ആ കുരിശിന്റെ യാഥാർത്യത്തിലേയ്ക്ക് കൊണ്ട് വരുന്നു. യഥാര്‍ത്ഥത്തില്‍ ലോകം അവിടുത്തെ ശരീരത്തിന്റെ ഗുരുത്വാകർഷണത്തെ ആശ്രയിച്ചു നിലകൊള്ളുന്നു.

യേശുവിന്‍റെ ശരീരം മനുഷ്യവംശത്തിനുള്ള ഒരു മോചന ദ്രവ്യമായിരുന്നുവെന്ന് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. കൈ കാലുകളും, ഓരോ അസ്ഥികളും അവിടുത്തെ ശരീരം മുഴുവനും വിലമതിക്കപെടാൻ ആവാത്ത ഒരു മോചനദ്രവ്യം തന്നെയാണ്‌. അവിടുന്നു അനുഭവിച്ച മാനസികവും ശാരീരികവുമായ സമ്മര്‍ദ്ധം എത്ര വലുതായിരിന്നു. അസ്ഥികൾ, മാംസപേശികൾ, നാഡീവ്യുഹങ്ങൾ അവയവങ്ങള്‍ തുടങ്ങി ഓരോ കോശവും വലിഞ്ഞു മുറുകി വേദനയുടെ പാരമ്യത്തിൽ എത്തി നില്‍ക്കുന്ന യേശുവിന്‍റെ ശരീരം ഒന്നു ചിന്തിച്ച് നോക്കൂ.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, എസ് ഓഫ് സി)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




Related Articles »