Faith And Reason - 2024

മണിപ്പൂരിലെ കുക്കി ഭാഷയില്‍ ഫിയാത്ത് മിഷന്‍ ബൈബിള്‍ പുറത്തിറക്കി

27-09-2019 - Friday

ഇംഫാല്‍: മണിപ്പൂര്‍ ഇംഫാല്‍ രൂപതയില്‍ പ്രാദേശിക ട്രൈബല്‍ ഭാഷയായ കുക്കിയില്‍ ഫിയാത്ത് മിഷന്‍ ബൈബിള്‍ പുറത്തിറക്കി. ഇക്കഴിഞ്ഞ സെപ്തംബര്‍ 10 ന് ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് ജോസഫ് മിറ്റത്താനി ബൈബിളിന്റെ ആദ്യ പ്രകാശനം ചെയ്തു. നോര്‍ത്ത് ഇന്ത്യയിലെ നിരവധി പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ ബിഷപ്പ് എമിരറ്റസ് ജോസഫ് മിറ്റത്താനി പിതാവിന്റെ എപ്പിസ്‌കോല്‍ ഓഡിനേഷന്‍ സെറിമണിയുടെ അമ്പതാം വാര്‍ഷികാഘോഷവേളയിലാണ് ബൈബിള്‍ പ്രകാശനം നടന്നത്. 2009 ല്‍ ഫിയാത്ത് മിഷന്റെ ആദ്യ ബൈബിള്‍ പതിപ്പ് പുറത്തിറക്കിയതും മിറ്റത്താനി പിതാവ് തന്നെയായിരുന്നു.

മണിപ്പൂരിലെ കുക്കി ബൈബിള്‍ ഭാഷക്കാരുടെ 34 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഫിയാത്ത് മിഷനിലൂടെ തങ്ങളുടെ സ്വന്തം ഭാഷയില്‍ ബൈബിള്‍ വായിക്കാന്‍ അവസരം ലഭിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലൂമന്‍, ആര്‍ച്ച് ബിഷപ്പ് ജോണ്‍ മൂലിറ, ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാല, ബിഷപ്പ് ജോണ്‍ തോമസ് കട്ര്കുടിയില്‍, ബിഷപ്പ് ജെയിംസ് തോപ്പില്‍, ബിഷപ്പ് റോബര്‍ട്ട്, ഫിയാത്ത് മിഷന്‍ പ്രതിനിധി തങ്കമ്മദീദി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലോകസുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള കത്തോലിക്കാസഭയിലെ ഒരു അത്മായ മുന്നേറ്റമാണ് ഫിയാത്ത് മിഷന്‍.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രാദേശിക ഭാഷയില്‍ ബൈബിള്‍ പ്രിന്റ് ചെയ്ത് കൊടുക്കുക എന്നതാണ് ഫിയാത്ത് മിഷന്റെ പ്രധാന ദൗത്യം. കുക്കിഭാഷയിലെ ബൈബിള്‍ അടക്കം ഇതുവരെ 22 ഭാഷകളില്‍ ബൈബിള്‍ പ്രിന്റ ് ചെയ്ത് കൊടുത്തിട്ടുണ്ട്. മിഷന്‍ ധ്യാനങ്ങള്‍, മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍, ഔട്ട്‌റീച്ച് പ്രോഗ്രാമുകള്‍, ജിജിഎം മിഷന്‍ എക്‌സിബിഷന്‍, മിഷന്‍ ട്രെയിനിംഗ്, സ്‌ക്രിപ്തുറ (ബൈബിള്‍ കയ്യെഴുത്ത് മത്സരം), പാപ്പിരസ് ബൈബിള്‍ പ്രിന്റിംഗ്, ഫിയാത്ത് മാഗസിന്‍, സോഷ്യല്‍ മീഡിയകളിലൂടെയുള്ള സുവിശേഷ പ്രഘോഷണം തുടങ്ങിയവയാണ് ഫിയാത്ത് മിഷന്റെ ശുശ്രൂഷാ മേഖലകള്‍.


Related Articles »