News - 2024

നൈജീരിയയിൽ മുസ്ലിം ഫുലാനികള്‍ ഒരു മാസത്തിനിടെ കൊന്നൊടുക്കിയത് 13 ക്രൈസ്തവരെ

സ്വന്തം ലേഖകന്‍ 16-10-2019 - Wednesday

അബൂജ: നൈജീരിയയില്‍ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാർ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം വീണ്ടും വ്യാപിപ്പിക്കുന്നു. പ്ലാറ്റു എന്ന സംസ്ഥാനത്ത് ഒരു മാസത്തിനിടയിൽ 13 ക്രൈസ്തവർ കൊല്ലപ്പെട്ടുവെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിനിടെ അടുത്ത ദിവസം കടൂണ സംസ്ഥാനത്ത് ബർത്തലോമിയ ഡേവിഡ് എന്ന ക്രൈസ്തവ യുവാവിനെ ഫുലാനികള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. അക്കിൽബു റെയിൽവേ സ്റ്റേഷനിൽ സഹോദരിയെ കൊണ്ടുപ്പോയി വിട്ടതിന് ശേഷം തിരികെ മടങ്ങവേയാണ് ബർത്തലോമിയ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരുടെ കൈകളിൽ പെടുന്നത്. ലിഫ്റ്റ് ചോദിച്ച് കയറിയ മറ്റൊരു സ്ത്രീയും കാറിലുണ്ടായിരുന്നു.

വാഹനം തടഞ്ഞ് സമീപത്തുണ്ടായിരുന്ന ഒരു കാട്ടിലേക്ക് ഇരുവരെയും കൊണ്ടുപോയതിനുശേഷം ബർത്തലോമിയയെ അവർ വധിക്കുകയായിരുന്നുവെന്ന് എനോക്ക് ബാർഡി എന്ന പ്രദേശവാസി പറഞ്ഞു. ഇതിനിടെ പെൺകുട്ടി ഓടി രക്ഷപ്പെട്ടു. ബർത്തലോമിയയും, പ്രസ്തുത പെൺകുട്ടിയും അടാര വിഭാഗത്തിൽപ്പെട്ടവരാണ്. അടാരാ വിഭാഗത്തിൽ കൂടുതലും ക്രൈസ്തവരായതിനാൽ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാർ അവരെ സ്ഥിരമായി ആക്രമിക്കാറുണ്ടെന്നും എനോക്ക് ബാർഡി വെളിപ്പെടുത്തി.

ഒക്ടോബർ ഏഴാം തീയതി വാട്ട് ഗ്രാമത്തിൽ ആയുധധാരികളായ ഫുലാനികൾ ക്രൈസ്തവ വിശ്വാസികളായ രണ്ട് സ്ത്രീകളെയും, ഒരു പുരുഷനെയും കൊലപ്പെടുത്തിയിരിന്നു. ആ സമയം മൂവരും കൃഷിയിടത്തിൽ ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്ന. ഓപ്പൺ ഡോർസ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ക്രൈസ്തവർക്ക് ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ രാജ്യങ്ങളുടെ പട്ടികയിൽ നൈജീരിയ പന്ത്രണ്ടാം സ്ഥാനത്താണ്.


Related Articles »