Events - 2024

ദേശങ്ങൾ ഉണരുന്ന മരിയൻ വിമലഹൃദയ പ്രതിഷ്ഠയിൽ അണിചേരൂ

ജോസ് കുര്യാക്കോസ് 17-10-2019 - Thursday

രണ്ടാമത് ആഗോള യൂത്ത് കോൺഫറൻസിന് മുന്നോടിയായി AFCM youth മിനിസ്ട്രി ഒരുക്കുന്ന 33 ദിവസത്തെ മരിയൻ വിമലഹൃദയ പ്രതിഷ്ഠയിലേക്ക് ഏവർക്കും സ്വാഗതം. 2019 ഡിസംബർ 27 മുതൽ മുതൽ 30 വരെ ഡബ്ലിൻ, അയർലൻഡിൽ വെച്ച് നടക്കുന്ന യൂത്ത് കോൺഫറൻസിന് ഒരുക്കമായി 33 ദിവസത്തെ മരിയൻ വിമലഹൃദയ പ്രതിഷ്ഠ ഒക്ടോബർ 19 ന് ആരംഭിച്ച് നവംബർ 21ന് സമാപിക്കും. ഈ ആത്മീയ ഒരുക്കത്തിൽ ഏതൊരു വ്യക്തിക്കും പങ്കെടുത്തു തങ്ങളെത്തന്നെ വിശുദ്ധീകരിക്കുവാനും ലോക സുവിശേഷവൽക്കരണത്തിൽ പങ്കാളികളാകാനും സാധിക്കും.

വിശുദ്ധ ലൂയിമോണ്ട് ഫോർട്ടിലൂടെ നൽകപ്പെട്ട 33 ദിവസത്തെ മരിയൻ വിമലഹൃദയ പ്രതിഷ്ഠ ആഴമേറിയ ആത്മീയ ഫലങ്ങൾ പ്രദാനം ചെയ്യുന്ന അതിശക്തമായ പ്രാർത്ഥന രീതിയാണ്. വിശുദ്ധ ജോൺ പോൾ പാപ്പ അടക്കം അനേകം ആകർഷിച്ചിട്ടുള്ള ഈ പ്രാർത്ഥനാമുറ ലോകമെമ്പാടും ലക്ഷക്കണക്കിന് വ്യക്തികൾക്ക് ആത്മീയ വളർച്ചക്കും ഉണർവിനും കാരണമായിട്ടുണ്ട്.


Related Articles »