India - 2025
ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാനതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 26-10-2019 - Saturday
തളിപ്പറമ്പ്: ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാനതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച രൂപതയ്ക്കുള്ള പുരസ്‌കാരത്തിന് കോതമംഗലം, മാനന്തവാടി, തലശേരി, താമരശേരി രൂപതകള്‍ അര്‍ഹരായി. മികച്ച മേഖലകളായി കുന്നോത്ത് (തലശേരി), കുറവിലങ്ങാട്, പ്രവിത്താനം (പാലാ), പെരിന്തല്‍മണ് ണ(താമരശേരി ), തൊടുപുഴ(കോതമംഗലം) മിഷന്‍സില്‍വസ്റ്റര്‍ മേഖല നെല്ലിക്കാംപൊയില്‍ (തലശേരി ) മിഷന്‍സ്റ്റാര്‍ മേഖല ബത്തേരി (മാനന്തവാടി ) എന്നിവ തെരെഞ്ഞെടുക്കപ്പെട്ടു.
മികച്ച ശാഖകള്‍ കട്ടിപ്പാറ, മരിയാപുരം (താമരശേരി ), കയ്യൂര്‍(പാലാ), തൊടുപുഴ വാടാട്ടുപാറ( കോതമംഗലം) മിഷന് സില്‍വസ്റ്റാര്‍ എഴുകുംവയല്‍, രാജപുരം, വാഴത്തോപ്പ് (ഇടുക്കി), കണിച്ചാര്‍, രാജമുടി (തലശേരി), കയ്യൂന്നി, പൂളപ്പാടം(മാനന്തവാടി), നെല്ലിപ്പാറ (ഇടുക്കി ). സംസ്ഥാനതല മിഷന്‍ ഞായര്‍ ആചരണം നാളെ ചെമ്പന്തൊട്ടി ഇടവകയില്‍ നടക്കും. രാവിലെ 11.30 ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. മിഷന്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിക്കും.