Meditation. - April 2024

ഉത്ഥാനം എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം

സ്വന്തം ലേഖകന്‍ 14-04-2016 - Thursday

"എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചു കൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട്" (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 17:31).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 14

മരണത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ അതുല്യ വ്യക്തിത്വങ്ങളില്‍ ഒരാളായിരിന്നു യേശു. ഉത്ഥാനം എന്ന വാക്ക് യഥാര്‍ഥത്തില്‍ അർത്ഥമാക്കുന്നത് പുതു ജീവൻ- പുതിയ ശരീരം എന്നാണ്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ 'ഒരു പുതിയ സൃഷ്ടി അല്ലെങ്കില്‍ പുതിയ ജന്മ'മെന്നാണ്.

നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി കുരിശില്‍ ബലിയായ കർത്താവ് അവിടുത്തെ മരണത്തോട് അടുത്തപ്പോൾ തന്‍റെ മഹത്വീകരണത്തെ കുറിച്ച് പ്രസ്താവിച്ചു. "അവന്‍ പുറത്തു പോയിക്കഴിഞ്ഞപ്പോള്‍ യേശു പറഞ്ഞു: ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു. അവനില്‍ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു" (യോഹ 13:31).

ചുരുക്കത്തില്‍ ഉയിർപ്പ് എന്ന് പറയുന്നത് പഴയ ജീവിതത്തിലേയ്ക്കുള്ള കേവലം ഒരു തിരിച്ചു വരവല്ല. നേരെ മറിച്ച് പുതിയ ജീവിതത്തിന്റെ, പുതിയ ഭാവിയുടെ ആരംഭമാണ്. ഒരു പുതു ജീവനും പുതുശരീരവും പുതിയ ആത്മാവിനെയും സ്വീകരിച്ച് കൊണ്ട് നമ്മുക്ക് മുന്നേറാം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കാർക്കോവ് , 26.3.78)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »