India - 2024

സന്യാസ സമൂഹങ്ങളുടെ സേവനം മഹത്തരം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

03-11-2019 - Sunday

ചങ്ങനാശേരി: മിഷന്‍ കേന്ദ്രങ്ങളില്‍ സന്യാസസമൂഹങ്ങളുടെ സേവനം മഹത്തരമാണെന്ന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച സവിശേഷ പ്രേഷിതമാസത്തിന്റെ ഭാഗമായി അതിരൂപത സന്ദേശനിലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മിഷന്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിതസാക്ഷ്യം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഡയറക്ടര്‍ ഫാ.ജോബിന്‍ പെരുന്പളത്തുശേരി, അസി.ഡയറക്ടര്‍ ഫാ. അനീഷ് കുടിലില്‍, പ്രഫ. ജാന്‍സണ്‍ ജോസഫ്, സിസ്റ്റര്‍ ജെസ്ലിന്‍ ജെഎസ് എന്നിവര്‍ പ്രസംഗിച്ചു.

റവ.ഡോ.ജോസഫ് ചെറിയന്പനാട്ട് എംഎസ്ടി സവിശേഷ പ്രേഷിതമാസം ഉദ്ദേശ്യവും ലക്ഷ്യവും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു. തുടര്‍ന്നു നടന്ന പാനല്‍ സെഷനില്‍ ഫാ.തോമസ് കുളത്തുങ്കല്‍, സിസ്റ്റര്‍ റോസ്‌ലിന്‍ എല്‍എസ്ഡപി എന്നിവര്‍ മിഷന്‍ അനുഭവങ്ങള്‍ പങ്കുവച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ് മോഡറേറ്ററായിരുന്നു. സന്ദേശനിലയം പ്രസിദ്ധീകരിക്കുന്ന സ്‌നേഹിക്കാന്‍ പഠിക്കാം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മം മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പുസ്തകത്തിന്റെ കോപ്പി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കലിനു നല്കി നിര്‍വഹിച്ചു.


Related Articles »