Youth Zone - 2024

ന്യൂനപക്ഷ പോസ്റ്റ്മട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 15

04-11-2019 - Monday

തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങളിലെ പ്ലസ് വണ്‍ മുതല്‍ പിഎച്ച്ഡി വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന പോസ്റ്റ്മട്രിക് സ്‌കോളര്‍ഷിപ്പിനുള്ള ഫ്രഷ്, റിന്യൂവല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി. കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ ഗവണ്‍മെന്റ്/ എയ്ഡഡ് അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എംഫില്‍, പിഎച്ച്ഡി കോഴ്‌സുകളില്‍ പഠിക്കുന്നവരാകണം.

എന്‍സിവിടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐടിഐ/ ഐടിസികളില്‍ 11, 12 തലത്തിലുള്ള ടെക്‌നിക്കല്‍/ വൊക്കേഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും www.scholarships.gov.in മുഖേന അപേക്ഷ (ഫ്രഷ്, റിന്യൂവല്‍) സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ സംസ്ഥാനതല ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ സുഗമമാക്കാന്‍ പ്രധാനപ്പെട്ട രേഖകള്‍ (ഫോട്ടോ, ആധാര്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ) നിര്‍ബന്ധമായും അപ്ലോഡ് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് പഠനം നടത്തുന്ന സ്ഥാപനങ്ങളില്‍ നല്‍കണം.

ഇന്‍സ്റ്റിറ്റിയൂഷണന്‍ രജിസ്‌ട്രേഷന്‍ (എന്‍എസ്പി) ചെയ്യാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിയന്തരമായി ചെയ്യണം. സ്‌കോളര്‍ഷിപ്പിന്റെ ഇന്‍സ്റ്റിറ്റിയൂഷന്‍തല വെരിഫിക്കേഷന്‍ (വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അപേക്ഷകരുടെ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍) തീയതി 30 വരെയും നീട്ടി. postmatricscholarship@gmail.com. 9446096580, 9446780308


Related Articles »