India - 2024

നെടുമങ്ങാട് ബൈബിള്‍ കണ്‍വെന്‍ഷന് ആരംഭം

08-11-2019 - Friday

നെടുമങ്ങാട്: നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നെടുമങ്ങാട് ബൈബിള്‍ കണ്‍വെന്‍ഷന് ആരംഭം.കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന ദിവ്യബലിക്ക് മോണ്‍.വി.പി.ജോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. നെടുമങ്ങാട്‌ നവജ്യോതി ആനിമേഷന്‍ സെന്റെറിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

എല്ലാ ദിവസവും വൈകിട്ട് 4.30 ന് ജപമാല, ദിവ്യബലി എന്നിവ ഉണ്ടാവും. സമാപന ദിനമായ ഞായറാഴ്ച വൈകിട്ട് 5 -ന് നെയ്യാറ്റിന്‍കര ബിഷപ്പ്‌ ഡോ.വിന്‍സെന്‍റ് സാമുവലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി ഉണ്ടാവും. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ നേതൃത്തില്‍ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച സമാപിക്കും.


Related Articles »