Meditation. - April 2024

സഹനങ്ങള്‍ക്ക് പിന്നാലെയുള്ള സന്തോഷത്തിന്‍റെ നിമിഷങ്ങള്‍

സ്വന്തം ലേഖകന്‍ 15-04-2016 - Friday

"ഇപ്രകാരം പറഞ്ഞുകൊണ്ട് അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്‍മാര്‍ സന്തോഷിച്ചു" (യോഹന്നാൻ 20:20).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-15

ശൂന്യമായ ആ കല്ലറയ്ക്ക് ഒന്നേ വിളിച്ചു പറയുവാൻ ഉണ്ടായിരുന്നുള്ളൂ, 'അവൻ ജീവിച്ചിരിക്കുന്നു! മുൻകൂട്ടി പറഞ്ഞത് പോലെ, അവൻ വീണ്ടും ഉയിർത്തെഴുന്നേറ്റിരിക്കുന്നു'. ദൈവപുത്രന്റെ മരണത്തിൽ ശിഷ്യന്മാര്‍ അതീവ ദുഃഖിതരും മരണഭയം ആഴമായി ഗ്രസ്സിച്ചിരുന്നവരുമായിരിന്നു.

അത്കൊണ്ട് തന്നെ ഉയിർത്തെഴുന്നേറ്റ കർത്താവിനെ കണ്ടപ്പോൾ ഉണ്ടായ ആഹ്ലാദം ഏറെ ആഴമേറിയതായിരുന്നു. തന്റെ ശരീരത്തിൽ എറ്റ് വാങ്ങിയ മുറിപ്പാടുകളെ ശിഷ്യരെ കാണിച്ചു കൊണ്ട് അവിടുന്ന് തന്റെ അസ്തിത്വം വെളിവാക്കി.

യേശുവിന്‍റെ പ്രിയ ശിഷ്യന്മാര്‍ അനുഭവിച്ച ഉയിർപ്പിന്റെ ആ സന്തോഷം, നമ്മുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലേക്കും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. യേശുവിനോട് ചേര്‍ന്നുള്ള ജീവിതം വഴിയായി ലഭിക്കുന്ന സന്തോഷം മനുഷ്യമനസ്സിന്റെ അളവുകോൽ വച്ചു നിർണയിക്കുവാന്‍ പ്രയാസമാണ്.

തന്റെ ശരീരത്തില്‍ എറ്റ് വാങ്ങിയ സകല പീഡകളെയും തോല്പ്പിച്ചു കൊണ്ട് യേശു ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, എത്ര സഹനങ്ങളും പ്രയാസങ്ങളും നമ്മുടെ ജീവിതത്തില്‍ ഉണ്ടായാലും അതിനു ശാശ്വതമായ ഒരു അന്ത്യമുണ്ട്. അത് ഏറെ ആഹ്ലാദത്തിന് കാരണമാകുമെന്ന് കാലം തെളിയിക്കും.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ട്യുറിൻ, 13.4.80)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »