News - 2024

പോർച്ചുഗലിലെ കത്തീഡ്രലിന് നേരെ സാത്താൻ സേവക്കാരുടെ ആക്രമണം

സ്വന്തം ലേഖകന്‍ 17-11-2019 - Sunday

ലിസ്ബണ്‍: പോർച്ചുഗലിലെ പ്രശസ്തമായ ലുപർഗ് കത്തീഡ്രൽ ദേവാലയത്തിന് നേരെ സാത്താന്‍ സേവക്കാരുടെ ആക്രമണം. നവംബർ പതിനൊന്നാം തീയതി കത്തീഡ്രൽ ദേവാലയത്തിൽ സ്ഥാപിച്ചിരുന്ന ഫാത്തിമ മാതാവിന്റെ രൂപം അക്രമികള്‍ അഗ്നിക്കിരയാക്കി. ദേവാലയം എല്ലാദിവസവും തുറക്കാൻ നിയോഗിക്കപ്പെട്ട മേൽനോട്ടക്കാരൻ പന്ത്രണ്ടാം തീയതി പുലർച്ചെ കത്തീഡ്രൽ തുറന്നപ്പോഴാണ് ദേവാലയം അക്രമിക്കപ്പെട്ടതായി കണ്ടെത്തിയത്. ദേവാലയത്തിന് പുറത്തുള്ള വാതിലിൽ 'സാത്താൻ ദൈവത്തെക്കാൾ ശക്തനാണ്' എന്നെഴുതിവച്ചിരിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി.

വിശുദ്ധ കുർബാന അർപ്പിക്കുന്ന അൾത്താരയുടെ പിന്നിൽ സ്ഥാപിക്കപ്പെട്ടിരുന്ന ക്രൂശിതരൂപം തലകീഴായാണ് കാണപ്പെട്ടത്. ഇത്തരത്തിലുള്ള തെളിവുകള്‍ സാത്താൻ ആരാധകരിലേക്കാണ് വിരൽചൂണ്ടുന്നതെന്നു മേയർ മൈക്കിൾ ഗാബാസ് പറഞ്ഞു. ശാസ്ത്രീയമായ അന്വേഷണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചു. ഇതിനുമുമ്പും കത്തീഡ്രൽ ദേവാലയത്തിൽ സ്ഥാപിക്കപ്പെട്ട ഫാത്തിമ മാതാവിന്റെ രൂപം ആക്രമിക്കപ്പെടുകയും മോഷണത്തിന് ഇരയാകുകയും ചെയ്തിട്ടുണ്ടെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Related Articles »