Youth Zone - 2024

ചാവറയച്ചന്റെ വിശുദ്ധ പദവിക്ക് അഞ്ചു വര്‍ഷം: പതിനായിരത്തോളം കുട്ടികള്‍ മാന്നാനം ദേവാലയത്തിലേക്ക്

25-11-2019 - Monday

മാന്നാനം: 2014-ല്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ അഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സിഎംഐ സഭയുടെ തിരുവനന്തപുരം പ്രോവിന്‍സിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള കുട്ടികളുടെ അഞ്ചാമത് ചാവറ തീര്‍ത്ഥാടന റാലി ഇന്ന് മാന്നാനം കെഇ സ്‌കൂളില്‍ നിന്ന് ആരംഭിക്കും. കന്യാകുമാരി മുതല്‍ മാന്നാനം വരെയുള്ള സ്‌കൂളുകളില്‍ നിന്നായി പതിനായിരത്തോളം കുട്ടികള്‍ വിജ്ഞാനവെളിച്ചം തേടി ചാവറ സന്നിധിയിലേക്ക് തീര്‍ഥാടനമായി എത്തും. തീര്‍ഥാടകര്‍ രാവിലെ ഒന്പതിനു മാന്നാനം കെഇ സ്‌കൂളില്‍ എത്തി 10നു അവിടെ നിന്ന് പദയാത്രയായി മാന്നാനം ആശ്രമ ദൈവാലയത്തില്‍ എത്തും.

11നു 10ാം ക്ലാസ്, 12ാം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും സിഎംഐ സഭയുടെ സെന്റ് ജോസഫ്‌സ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ, കോര്‍പറേറ്റ് മാനേജര്‍ ഫാ. ജെയിസ് മുല്ലശേരി സിഎംഐ, മാന്നാനം ആശ്രമാധിപന്‍ ഫാ. സ്‌കറിയ എതിരേറ്റ് സിഎംഐ, ചാവറ തീര്‍ത്ഥാടന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിജോ ചേന്നാട് സിഎംഐ എന്നിവര്‍ നേതൃത്വം നല്‍കും.


Related Articles »