Faith And Reason - 2024

കുടുംബ പ്രാർത്ഥനയുടെ പ്രാധാന്യത്തെ കുറിച്ച് എഴുത്തുകാരിയുടെ ഓര്‍മ്മപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

സ്വന്തം ലേഖകന്‍ 28-11-2019 - Thursday

കുടുംബ പ്രാർത്ഥനയ്ക്കു നല്‍കേണ്ട പ്രത്യേക പ്രാധാന്യത്തെ കുറിച്ച് എഴുത്തുകാരിയും, കുടുംബിനിയുമായ ലീല ലോലർ നല്‍കിയ ഓര്‍മ്മപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. ഭവനത്തില്‍ പ്രത്യേകം തെരഞ്ഞെടുത്ത ഒരു സ്ഥലത്ത് അനുദിനം പ്രാർത്ഥിച്ച് മാതാപിതാക്കൾ കുട്ടികൾക്ക് മാതൃക നൽകണമെന്ന് അവർ ലൈഫ് സൈറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. പ്രാർത്ഥനയുടെ സംസ്ക്കാരം ഭവനങ്ങളില്‍ വളർത്തണമെങ്കിൽ പ്രസ്തുത സ്ഥലത്ത് ബൈബിളും, ക്രൂശിതരൂപവും, മറ്റ് വിശുദ്ധ വസ്തുക്കളും സ്ഥാപിക്കണമെന്നും ഏഴു കുട്ടികളുടെ അമ്മ കൂടിയായ ലീല ലോലർ കൂട്ടിച്ചേർത്തു. ഇന്നത്തെ ആധുനിക സംസ്കാരത്തെ അതിജീവിക്കാനായി കത്തോലിക്ക കുടുംബങ്ങൾക്കായി ഖസാക്കിസ്ഥാനിലെ അസ്താന രൂപത സഹായ മെത്രാൻ ബിഷപ്പ് അത്തനേഷ്യസ് ഷ്നീഡർ നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ട ആവശ്യകതയെപ്പറ്റിയും ലീല ലോലർ വിശദീകരിച്ചു.

കത്തോലിക്ക മാതാപിതാക്കൾ കുട്ടികളുടെ കൂടെ ജപമാലയും മറ്റു പ്രാർത്ഥനകളും ഒരുമിച്ച് ചൊല്ലണമെന്നും ഗാർഹിക സഭയുടെ സംസ്കാരത്തെ വളർത്തിയെടുക്കണമെന്നും ബിഷപ്പ് ഷ്നീഡർ പറഞ്ഞിരുന്നു. ബിഷപ്പിന്റെ വാക്കുകള്‍ ഹൃദയത്തിൽ തൊടുന്നതാണെന്ന് ലീല ലോലർ കൂട്ടിച്ചേർത്തു. 2014-ൽ സോഫിയ ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്സ് പ്രസിദ്ധീകരിച്ച ലീല ലോലർ എഴുതിയ 'ദി ലിറ്റിൽ ഒറേട്ടറി' എന്ന പുസ്തകത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. കത്തോലിക്ക ദൈവ ശാസ്ത്രജ്ഞനായ സ്കോട്ട് ഹാൻ അടക്കമുള്ള പ്രമുഖര്‍ ലീല ലോലറിനു അഭിനന്ദനവുമായി അന്നു രംഗത്ത് വന്നിരിന്നു.

More Archives >>

Page 1 of 18